ഇസ്താംബുൾ: ഗാസ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ തുർക്കിയുടെ പങ്കാളിത്തം തേടി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യമന്ത്രി ഹാക്കൻ ഫിദാനുമായി ഫോണിൽ സംസാരിച്ചു. വെടിനിർത്തൽ കരാർ ചർച്ചകളുടെ വിശദാംശങ്ങളാണ് ബ്ലിങ്കൻ പങ്കുവച്ചതെന്ന് തു ർക്കി വിദേശകാര്യമന്ത്രാലയ വക്താവ് ഒൻസു കിസേലി അറിയിച്ചു.
അമേരിക്കയുടെ അഭ്യർഥന പ്രകാരമാണ് ബ്ലിങ്കനുമായുള്ള സംഭാഷണം നടന്നതെന്നും സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം പറഞ്ഞു. ഹമാസിനെ പിന്തുണയ്ക്കുന്ന രാജ്യമാണു തുർക്കി.
Source link