ഒമ്പത് ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നേടി അപ്പര്കേസ്
മുംബൈ: അതിനൂതനവും സുസ്ഥിരവുമായ ലഗേജ് ബ്രാന്‍ഡായ അപ്പര്കേസ് ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ എക്സല്‍ നയിക്കുന്ന സീരീസ് ബി റൗണ്ടില്‍ ഒമ്പത് ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നേടി. ബിസിനസ് വിപുലീകരിക്കാനും ബ്രാന്‍ഡിന് ഇന്ത്യയിലുടനീളം ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും ഈ തുക സഹായകമാകും. ഇതോടെ മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച അപ്പര്കേസിന്റെ മൊത്തം ഫണ്ടിംഗ് 150 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
മുംബൈ ആസ്ഥാനമായുള്ള കമ്പനി നിലവില്‍ ഓണ്‍ലൈനായും ഇന്ത്യയിലുടനീളമുള്ള 1800 മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ വഴിയും ട്രാവല്‍ ഗിയറുകള്‍ വില്‍ക്കുന്നുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 250 എക്സ്ക്ലൂസീവ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ കൂടി ആരംഭിച്ച് 500 കോടി എന്ന ലക്ഷ്യം കൈവരിക്കാനാണു പദ്ധതിയിട്ടിരിക്കുന്നതെന്ന് അപ്പര്കേസ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ സുദീപ് ഘോഷ് വ്യക്തമാക്കി .

Source link