ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ബാങ്കുകളിൽ എംടിഎം ഉപയോഗിത്തിൽ നിരവധി മാറ്റങ്ങൾ വരും. പ്രമുഖ ബാങ്കുകൾ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം പിൻവലിക്കൽ പരിധിയിലും മാറ്റം വരുത്തുമെന്നാണ് അറിയിപ്പ്. എച്ച്ഡിഎഫ്സി, പിഎൻബി ബാങ്കുളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെ യുപിഐ വഴി പണം പിൻവലിക്കുന്നവരും ഏപ്രിൽ ഒന്ന് മുതൽ തിരിച്ചടി നേരിടും. എച്ച്ഡിഎഫ്സി ബാങ്കിന്റെ അറിയിപ്പ് പ്രകാരം ഇതുവരെ യുപിഐ വഴിയുള്ള പിൻവലിക്കലുകൾ പ്രത്യേകമാണ് കണക്കാക്കിയത്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഇത് സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തു. നിലവിൽ ഓരോ മാസവും അഞ്ച് തവണയാണ് എച്ച്ഡിഎഫ്സി എടിഎമ്മുകളിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാ കഴിയുന്നത്. ഇനി യുപിഐ വഴി പണം പിൻവലിച്ചാലും ഈ അഞ്ചിൽ ഒന്ന് കുറയും. നിശ്ചിത പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ ഈടാക്കുമെന്നും എച്ച്ഡിഎഫ്സി അറിയിച്ചു.പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ ഡെബിറ്റ് കാർഡുകൾ വഴി ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ചില കാർഡുകൾ ഉപയോഗിച്ച് ഒരു ലക്ഷം രൂപവരെ പിൻവലിക്കാമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതൽ 75,000 രൂപ വരെ കുറയും. ഓരോ കാർഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം.
Source link
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ നിയമങ്ങളിൽ മാറ്റം, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

