മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്,​ വരും മണിക്കൂറുകളിൽ തലസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർ‌ട്ട് പ്രഖ്യാപിച്ചു. നേരത്ത ആറുജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് മൂന്നു ജില്ലകളിലേക്ക് ചുരുക്കിയത്. മലപ്പുറം,​ കോഴിക്കോട്,​ വയനാട് ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി,​ തൃശൂർ,​ പാലക്കാട്,​ കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും നിലവിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം 25ന് കോഴിക്കോട്,​ കണ്ണൂ‌ർ,​ കാസർകോട് ജില്ലകലിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നുമണിക്കൂരിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിന് മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട് . മറ്റൊരു ചക്രവാചുഴി ഗുജറാത്തിന് സമീപം വടക്കുകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു. ആഗസ്റ്റ് 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ആഗസ്റ്റ് 21,​ 25 തീയതികളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Source link

Exit mobile version