KERALAMLATEST NEWS

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി ചെന്നൈയിലെത്തി,​ അന്വേഷണത്തിനായി പൊലീസ് ചെന്നൈയിലേക്ക്

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പെൺകുട്ടി ത‌സ്മിൻ ബീഗം ചെന്നൈയിലെത്തിയതായി വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു പെൺകുട്ടി ചെന്നൈയിൽ നിന്ന് അസാമിലേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്. ഗുവാഹത്തി എക്സ്പ്രസ് ഇന്ന് രാവിലെ 10.45ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടി ഈ ട്രെയിനിൽ കയറിയോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.

പെൺകുട്ടി ചെന്നൈ – എഗ്മൂർ എക്സ്പ്രസിൽ കയറിയ കാര്യം പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.,​ കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന് അല്പം മുമ്പ് ചെന്നൈ എഗ്‌മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് വ്യക്തമാക്കി.

യാത്ര ചെയ്യുന്നതിനിടെ കുട്ടി ട്രെയിനിൽ നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ വെെകിട്ട് 3.03ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയതായും കുപ്പിയിൽ വെള്ളം എടുത്തശേഷം അതേ വണ്ടിയിൽ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തിൽ അവിടെത്തെ റെയിൽവേ സ്റ്റേഷനും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന അൻവർ ഹുസൈന്റെ മൂത്തമകൾ തസ്‌മിൻ ബീഗത്തെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു


Source link

Related Articles

Back to top button