ഇന്ത്യൻ 2വിലെ എസ്.ജെ. സൂര്യയുടെ വീടിന്റെ സെറ്റ്; മുടക്കിയത് 8 കോടി
ഇന്ത്യൻ 2വിലെ എസ്.ജെ. സൂര്യയുടെ വീടിന്റെ സെറ്റ്; മുടക്കിയത് 8 കോടി | Indian 2 Set
ഇന്ത്യൻ 2വിലെ എസ്.ജെ. സൂര്യയുടെ വീടിന്റെ സെറ്റ്; മുടക്കിയത് 8 കോടി
മനോരമ ലേഖകൻ
Published: August 21 , 2024 01:56 PM IST
1 minute Read
ഇന്ത്യൻ 2വിൽ എസ്.ജെ. സൂര്യ
ഇന്ത്യൻ 2വിനു വേണ്ടി നിർമിച്ച ഒരു സെറ്റിന്റെ തുക വച്ച് നോക്കിയാൽ ഇവിടെയൊരു മലയാള സിനിമ നിര്‍മിക്കാം. സംഗതി സത്യമാണ് എട്ട് കോടി ചെലവു വരുന്ന ഇരുപതോളം സെറ്റ് വര്‍ക്കുകളാണ് ശങ്കർ ഇന്ത്യൻ 2വിനു വേണ്ടി ഒരുക്കിയത്. ഇന്ത്യൻ 2 സിനിമയിൽ തന്റെ കഥാപാത്രത്തിന്റെ വീടിനു മാത്രം സെറ്റിട്ടത് 8 കോടി രൂപയ്ക്കാണെന്ന് എസ്.ജെ. സൂര്യ ഒരഭിമുഖത്തിൽ പറയുകയുണ്ടായി.
സ്വർണം കൊണ്ടുള്ള കാറും വീടും സ്വന്തമായുള്ള കോടീശ്വരനായ സർഗുണ പാണ്ഡ്യൻ എന്ന വില്ലൻ കഥാപാത്രമായാണ് എസ്.ജെ. സൂര്യ ഇന്ത്യൻ 2വില്‍ എത്തിയത്. ആ വീടിന്റെ സെറ്റിനു മാത്രം 8 കോടി ചെലവാക്കിയെന്നും ഇതിനു സമാനമായ ഇരുപതോളം സെറ്റുകൾ സിനിമയിൽ ഉണ്ടായിരുന്നുവെന്നും എസ്.ജെ. സൂര്യ അഭിമുഖത്തിൽ പറഞ്ഞു.
സിനിമയുടെ ഓപ്പണിങ് ഗാനമായ കലണ്ടർ സോങിനു മാത്രം ചെലവാക്കിയത് 10 കോടിയോളം രൂപയാണ്. 300 കോടി രൂപയ്ക്കാണ് ശങ്കർ ഇന്ത്യൻ 2 പൂർത്തിയാക്കിയത്. സമ്മിശ്രപ്രതികരണം മാത്രം നേടിയ ചിത്രം തിയറ്റുകളിൽ നിന്നും കലക്ട് ചെയ്തത് 150 കോടിയും.
ഇന്ത്യൻ സിനിമയുടെ മൂന്നാം ഭാഗം അടുത്ത വർഷം തിയറ്ററുകളിലെത്തും. സേനാപതിയെന്ന കമൽഹാസൻ കഥാപാത്രത്തിന്റെ ചെറുപ്പമാണ് ഈ സിനിമയിലൂടെ ശങ്കർ പറയുന്നത്. കാജൽ അഗർവാൾ നായികയായെത്തുന്നു.
English Summary:
SJ Suryah reveals S Shankar spent Rs 8 crore on his residence set in ‘Indian 2’
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-sshankar 2ei9jdn7nmbhankjktqlvcmogo f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan
Source link