KERALAMLATEST NEWS

ബാങ്ക് ഒഫ് മഹാരാഷ്‌ട്ര തട്ടിപ്പ്: പ്രതി റിമാൻഡിൽ

വടകര: ബാങ്ക് ഒഫ് മഹാരാഷ്‌ട്രയുടെ വടകര ശാഖയിൽ നിന്ന് 26 കിലോ പണയ സ്വർണവുമായി മുങ്ങിയ കേസിൽ അറസ്റ്റിലായ മുൻ മാനേജർ കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി മധാ ജയകുമാറിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തെലങ്കാനയിൽ നിന്ന് പിടിയിലായ ഇയാളിൽ നിന്ന് സ്വർണമൊന്നും കണ്ടെത്താനായില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാലചന്ദ്രൻ പറഞ്ഞു.

ഇയാളുടെ ഭാര്യയ്ക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുള്ളതായി സംശയിക്കുന്നു. ഇവരെയും ചോദ്യം ചെയ്‌തേക്കും. പ്രതി ബാങ്കിലെ 42 അക്കൗണ്ടുകളിൽ നിന്നായി 26.24 കിലോ സ്വർണം കടത്തിയെന്നാണ് പരാതി. പണയ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ബാങ്ക് സോണൽ മാനേജർക്കും സ്വകാര്യ സ്ഥാപനത്തിനും പങ്കുണ്ടെന്ന ആരോപണം വീഡിയോ സന്ദേശത്തിലൂടെ ഇയാൾ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കും. കഴിഞ്ഞ ദിവസം ബാങ്കിലെത്തി അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.


Source link

Related Articles

Back to top button