കൊച്ചി: എസ്.സി എസ്.ടി ലിസ്റ്റും സംവരണവും അട്ടിമറിക്കുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിക്കും കേന്ദ്രസർക്കാർ തീരുമാനത്തിനുമെതിരെ ഇന്ന് വിവിധ ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തിൽ ഭാരത് ബന്ദ് നടത്തും. ഇതോടനുബന്ധിച്ച് കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയുകയോ കടകൾ അടപ്പിക്കുകയോ ചെയ്യില്ല. വയനാട് ജില്ലയെ ഒഴിവാക്കിയാണ് ഹർത്താൽ. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തണമെന്നതാണ് സംഘടനകളുടെ മുഖ്യ ആവശ്യം.
ദളിത് ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദൻ, ജനറൽ കൺവീനർ സി.എസ്. മുരളി, എം.കെ. വിജയൻ, ജിഷ്ണു. ജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link