സൂപ്പർ ലീഗ് കേരളയിൽ തിടന്പേറ്റാൻ തിരുവനന്തപുരം കൊന്പൻസ്
തോമസ് വർഗീസ് തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയ്ക്ക് തലയെടുപ്പോടെ അണിഞ്ഞൊരുങ്ങി തിരുവനന്തപുരം കൊന്പൻസ് എഫ്സി തീരദേശത്തു ഫുട്ബോളിന്റെ തിരയിളക്കം സമ്മാനിച്ച കോവളം എഫ്സി ഉടമ ടി.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പറ്റം സംരംഭകർ മുന്നോട്ടു വന്നപ്പോൾ തലസ്ഥന നഗരയിൽ ഒരു പ്രഫഷണൽ ഫു്ടബോൾ ക്ലബ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. കൊന്പൻസിനെ കൂടാതെ അഞ്ചു ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുക. മുൻ ബ്രസീലിയൻ താരവും ദുബായ് അൽ അറബി ക്ലബിന്റെ പരിശീലകനുമായിരുന്ന സെർജിയോ അലെസാൻഡ്രെ കൊന്പൻസിന്റെ മുഖ്യപരിശീലകനായി. ഇതിനോടകം മൈലം ജി.വി രാജാ സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചു. ലോക കാൽപന്തുകളിയുടെ മക്കയായ ബ്രിസീലിൽനിന്ന് ആറു കളിക്കാർ ടീമിനൊപ്പം അണിനിരക്കുന്നു. ബ്രസീലിൽനിന്നുള്ള താരങ്ങളിൽ മാർക്കോസ് വൈൽഡർ, പാട്രിക് മോട്ട എന്നിവർ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ്. ഇവരിൽ കൊന്പൻമാർക്ക് ഏറെ പ്രതീക്ഷയാണുള്ളത്. ഇന്ത്യൻ ടീമംഗങ്ങളായവരും കേരളത്തിൽനിന്നു സന്തോഷ് ട്രോഫി ടീമംഗങ്ങളായവരും കോവളം എഫ്സിയിൽനിന്നുള്ള താരങ്ങളും ഉൾപ്പെടുന്നതാണ് കൊന്പൻസിന്റെ നിര. ടീമംഗങ്ങളുടെ ശരാശരി പ്രായം 23 ആണ്. വരുന്ന ശനിയാഴ്ച ടീമംഗങ്ങളുടെ മുഴുവൻ വിവരങ്ങൾ ക്ലബ് അധികൃതർ പുറത്തുവിടും.
കോവളം എഫ്സി ഉടമയും കൊന്പൻസ് ടീം ഡയറക്ടറുമായ ടി.ജെ. മാത്യു തയ്യിലിനെ കൂടാതെ കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ എംഡി ഡോ. എം.ഐ. സഹദുള്ള, കേരള ട്രാവൽസ് എംഡി കെ. സി. ചന്ദ്രഹാസൻ , ടെക്നോപാർക്ക് മുൻ സിഇഒ ജി. വിജയരാഘവൻ, ടോറസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആർ. അനിൽകുമാർ, ആർക്കിടെക്ട് എൻ. എസ്. അഭയകുമാർ വ്യവസായികളായ അഹമ്മദ് കോയ മുക്താർ, അനു ഗോപാൽ വേണുഗോപാലൻ, ഡോ. ബി. ഗോവിന്ദൻ, എബിൻ ജോസ്, എസ്. ഗണേഷ് കുമാർ, ജോർജ് എം. തോമസ്, ക്രിസ് ഗോപാലകൃഷ്ണൻ, എസ്. നൗഷാദ്, ഡോ. ബി. രവി പിള്ള, എസ്.ഡി. ഷിബുലാൽ, ജേക്കബ് പുന്നൂസ് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. കേരളാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയ്ക്ക് അടുത്ത മാസമാണ് തുടക്കമാകുന്നത്. തിരുവനന്തപുരം കൊന്പൻസിനെക്കൂടാതെ കണ്ണൂർ വാരിയേഴ്സ്, കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക്, ഫോർക്ക കൊച്ചി എന്നീ ടീമുകളാണ് സൂപ്പർ ലീഗ് കേരളയിൽ മാറ്റുരയ്ക്കുന്നത്. കൊന്പൻസ് എഫ്സിയുടെ ഹോം ഗ്രൗണ്ട് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ പോലീസ് സ്റ്റേഡിയമാണ്. ടീമിന്റെ അഞ്ചു മത്സരങ്ങൾ ഇവിടെ നടക്കും. ഇതിനായുള്ള നവീകരണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ് മൂന്നു വർഷത്തേക്കാണ് സ്റ്റേഡിയം ടീമിനായി വിട്ടു നല്കിയിട്ടുള്ളത്.
Source link