വ​നി​താ ട്വന്‍റി-20 ലോ​ക​ക​പ്പ് യു​എ​ഇ​യി​ൽ


ദു​ബാ​യ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് യു​എ​ഇ​യി​ലേ​ക്കു മാ​റ്റി. ബം​ഗ്ലാ​ദേ​ശി​ലെ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പേ​രി​ൽ ഐ​സി​സി​യു​ടേ​താ​ണ് ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ​വ​ച്ചു ന​ട​ത്താ​മെ​ന്ന് ഐ​സി​സി അ​റി​യി​ച്ചെ​ങ്കി​ലും ബി​സി​സി​ഐ അ​തു​ നി​ര​സി​ച്ചു. 2021 ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ന​ട​ത്തി​യ യു​എ​ഇ​ക്ക് അ​വ​സാ​നം ന​റു​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഒ​ക്‌​ടോ​ബ​ർ മൂ​ന്നു മു​ത​ൽ 20വ​രെ​യാ​ണ് 2024 വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ്.


Source link

Exit mobile version