സബാഷ് സബലെങ്ക
സിൻസിനാറ്റി: യുഎസ് ഓപ്പണ്‍ ടെന്നീസിനു മുന്നോടിയായി നടക്കുന്ന സിൻസിനാറ്റി ഓപ്പണിൽ ബെലാറൂസിന്റെ അരീന സബലെങ്ക ജേതാവായി. വനിതാ സിംഗിൾസ് ഫൈനലിൽ അമേരിക്കയുടെ ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സബലെങ്ക ട്രോഫിയിൽ ചുംബിച്ചത്. 6-3, 7-5 എന്ന സ്കോറിനായിരുന്നു ലോക രണ്ടാം നന്പറായ സബലെങ്കയുടെ ജയം. മൂന്നാം സീഡായിരുന്നു ബെലാറൂസ് താരം. പുരുഷ സിംഗിൾസിൽ ഇറ്റലിയുടെ ലോക ഒന്നാം നന്പറായ യാനിക് സിന്നർ ജേതാവായി. അമേരിക്കയുടെ ഫ്രാൻസെസ് ടിയാഫോയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സിന്നറിന്റെ കിരീടധാരണം.
സ്കോർ: 7-6 (7-4), 6-2. ഈമാസം 26 മുതലാണ് 2024 സീസണിലെ അവസാന ഗ്രാൻസ്ലാമായ യുഎസ് ഓപ്പണ്‍ തുടങ്ങുക. പുരുഷ വിഭാഗം സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും വനിതാ സിംഗിൾസിൽ അമേരിക്കയുടെ കൊക്കൊ ഗഫുമാണ് നിലവിലെ ട്രോഫി ജേതാക്കൾ.
Source link