KERALAMLATEST NEWS
ഇടിച്ചുതെറിപ്പിച്ച വാഹനം നിർത്താതെ പോയി; രക്തം വാർന്ന് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: യുവാവിനെ ഇടിച്ച് തെറിപ്പിച്ച വാഹനം നിർത്താതെ പോയി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്ന് രക്തം വാർന്ന് മരിച്ചു. നാവായിക്കുളം ഐഒബി ബാങ്കിന് മുൻവശത്ത് അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.
ചിറയിൻകീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു വിനോദ്. അജ്ഞാത വാഹനമിടിച്ച് റോഡിൽ ഒരു യുവാവ് കിടക്കുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു.
Source link