പ്രസിഡന്റായാൽ മസ്കിനെ ഉപദേശകനാക്കുമെന്ന് ട്രംപ്, തയ്യാറെന്ന് മസ്ക്; പദവിക്ക് പേരിട്ട് സോഷ്യൽ മീഡിയ


വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിനെ ഉപദേശകനാക്കാന്‍ തയ്യാറാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്‍കാന്‍ തയ്യാറാണെന്ന് ട്രംപ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.അദ്ദേഹം സമര്‍ഥനാണ്. അദ്ദേഹം തയ്യാറാണെങ്കില്‍ ഉറപ്പായും താന്‍ നിയമിക്കും എന്നായിരുന്നു മസ്‌കിന് ഉപദേശക പദവിയോ കാബിനറ്റ് പദവിയോ നല്‍കുമോയെന്ന ചോദ്യത്തോട് ട്രംപിന്റെ പ്രതികരണം.


Source link

Exit mobile version