KERALAMLATEST NEWS

‘നസീർ സാറാണ് വായിലേക്ക് അത് ഒഴിച്ച് തന്നത്, പിന്നാലെ പുകച്ചിൽ അനുഭവപ്പെട്ടു’; ശബ്ദം പോയതിനെക്കുറിച്ച് കലാരഞ്ജിനി 

വളരെ ചെറിയ പ്രായത്തിൽ അഭിനയ രംഗത്തെത്തി ഇന്നും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് കലാരഞ്ജിനി. സെെജു കുറുപ്പ് നായകനായ ‘ഭരതനാട്യം’ എന്ന സിനിമയാണ് കലാര‌ഞ്ജിനിയുടെ ഏറ്റവും പുതിയ ചിത്രം. അടഞ്ഞ ശബ്ദമാണ് കലാരഞ്ജിനിക്ക് ഉള്ളത്. ഇപ്പോഴിതാ തന്റെ ശബ്ദത്തിനെന്താണ് പറ്റിയതെന്ന് ഒരു ഓൺലെെൻ മാദ്ധ്യമത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിലുടേയാണ് തന്റെ ശബ്ദം ഇങ്ങനെ ആയതെന്നാണ് കലാരഞ്ജിനി പറഞ്ഞത്.

‘വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം ഉണ്ടായത്. പ്രേം നസീറയിരുന്നു ചിത്രത്തിലെ നായകൻ. അതിൽ എന്റെ കഥാപാത്രത്തിന്റെ വായിൽ നിന്ന് ചോര വരുന്ന സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറിൽ വെള്ളിച്ചെണ്ണ ഒഴിച്ചാണ് രക്തം ഉണ്ടാക്കുന്നത്. ആ സീനെടുക്കുമ്പോൾ കൂടെ നസീർ സാറും ഉണ്ടായിരുന്നു. ഷോർട്ട് റെഡിയാവുമ്പോൾ രക്തം എന്റെ വായിലേക്ക് ഒഴിച്ചു തരമെന്ന് നസീർ സാർ പറഞ്ഞു. അത് സാർ വായിലേക്ക് ഒഴിച്ചതും ഒരു പുകച്ചിൽ പോലെ തോന്നി. ഞാൻ തുപ്പിയെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല.

പൗഡറിൽ വെളിച്ചെണ്ണയ്ക്ക് പകരം അസെറ്റോൺ (ആസിഡ് അടങ്ങിയ ഒരു വസ്തുവാണ്, മേക്കപ്പ് റിമൂവറായും ഇത് ഉപയോഗിക്കുന്നു) ആയിരുന്നു ചേർത്തിരുന്നത്. ആ സിനിമയിലെ മേക്കപ്പ്‌മാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പക്ഷേ എന്റെ വായിലെ സെൻസ് പോയി. മാത്രമല്ല ശ്വാസനാളം ഡ്രെെയായി. അങ്ങനെയാണ് ശബ്ദം പോകുന്നത്. വളരെ ചെറിയ നെറ്റ് പോലെയാണ് നമ്മുടെ ശ്വാസനാളം അത് ചുരുങ്ങിപ്പോയി. പിന്നെ എനിക്കെന്ത് അസുഖം വന്നാലും ആദ്യം ബാധിക്കുന്നത് ശബ്ദത്തിലാണ്. കുറെ ചികിത്സകളൊക്കെ ചെയ്തെങ്കിലും ശരിയായില്ല. പിന്നെ അങ്ങനെ പോവട്ടെയെന്ന് കരുതി’,​- നടി വ്യക്തമാക്കി.


Source link

Related Articles

Back to top button