സിസിലി (ഇറ്റലി): തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റിനെ തുടർന്ന് ആഡംബര നൗക കടലിൽ മുങ്ങി. അപകടത്തിൽ ഒരാൾ മരിക്കുകയും ആഗോള ബാങ്കിങ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പേരെ കാണാതാകുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച മെഡിറ്ററേനിയൻ ദ്വീപിൻ്റെ തീരത്തുനിന്ന് 700 മീറ്റർ അകലെ പലേർമോയുടെ കിഴക്ക് പോർട്ടിസെല്ലോ തുറമുഖത്തിന് സമീപമാണ് സംഭവം നടന്നത്. ബ്രീട്ടീഷ് പതാകയുള്ള ബയേസിയൻ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 10 ജീവനക്കാരും 12 യാത്രക്കാരുമടക്കം 22 പേരാണ് നൗകയിലുണ്ടായിരുന്നത്. ഒരു വയസുകാരിയായ ബ്രിട്ടീഷ് പെൺകുട്ടി ഉൾപ്പെടെ 15 പേരെ രക്ഷപ്പെടുത്തി.
Source link