ഷോക്കിൽ നിന്ന് പുറത്തു വന്നിട്ടില്ല, ഇത് ഡബ്ല്യു.സി.സിയുടെ വിജയം: മാല പാർവതി | Maala Parvathy
ഷോക്കിൽ നിന്ന് പുറത്തു വന്നിട്ടില്ല, ഇത് ഡബ്ല്യു.സി.സിയുടെ വിജയം: മാല പാർവതി
മനോരമ ലേഖിക
Published: August 20 , 2024 09:32 AM IST
1 minute Read
ഹേമാ കമ്മിറ്റി റിപ്പോർട്ട് വായിച്ചതിന്റെ ഷോക്കിൽ നിന്നും പുറത്തു വന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ എന്നും നടി മാല പാർവതി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും, അത് മറ്റേത് മേഖലയെക്കാളും സിനിമയിലാണ് വേണ്ടതെന്നും പാർവതി മനോരമയോട് പറഞ്ഞു.
‘സ്ത്രീകൾ സിനിമയിൽ സുരക്ഷിതരാണെന്ന ഊഹാപോഹങ്ങൾക്ക് ഒരു വിരാമം ഇട്ടുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത് വായിച്ചതിന്റെ ഷോക്കിൽ നിന്നും പുറത്ത് വന്നിട്ടില്ല. അഞ്ചു വർഷം മുമ്പ് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. അതുകൊണ്ട് തന്നെ കൂടുതൽ പഠിച്ചതിനുശേഷം മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ. ഹേമ കമ്മറ്റി റിപ്പോർട്ട് ഡബ്ല്യു.സി.സിയുടെ വിജയമാണ്. അവരാണ് അതിനു വേണ്ടി പരിശ്രമിച്ചത്. നിരവധി സ്ത്രീകൾ തൊഴിൽ ചെയ്യുന്ന ഒരു മേഖലയാണ് സിനിമ. അവിടെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കംഫർട്ട് ആയി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം ഇനിയും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മറ്റൊരു തൊഴിലിടമായും സിനിമയെ താരതമ്യപ്പെടുത്താൻ സാധിക്കാത്തതുകൊണ്ട് തന്നെ അവിടുത്തെ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച്, പരിഹാരങ്ങൾ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.’ പാർവതി പറയുന്നു.
ഫെഫ്ക ഉൾപ്പടെയുള്ള സംഘടനകൾ വളരെ ആക്ടീവാണെന്നും അവർക്ക് മുന്നിലെത്തുന്ന പ്രശ്നങ്ങളിൽ ഇടപെട്ട്, പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
English Summary:
“Haven’t recovered from the shock yet, this is W.C.C’s victory”: Mala Parvathy
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list df0heftldp96f7gpluqn1g1fo mo-entertainment-movie-maalaparvathy
Source link