ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ൽ വെ​​​​ടി​​​​വ​​​​യ്പ്; പ​​​​ല​​​​സ്തീ​​​​നി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു


ഇ​​​​സ്താം​​​​ബൂ​​​​ൾ: ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ൽ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ പ​​​​ല​​​​സ്തീ​​​​നി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ര​​​​ണ്ട് പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലെ ക​​​​ഗി​​​​താ​​​​നെ ജി​​​​ല്ല​​​​യി​​​​ലെ ദി​​​​ലാ​​​​വ​​​​ർ സ്ട്രീ​​​​റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. കാ​​​​റി​​​​ന്‍റെ ഡ്രൈ​​​​വ​​​​ർ സീ​​​​റ്റി​​​​ലി​​​​രു​​​​ന്ന​​​​യാ​​​​ളാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ സു​​​​ഹൃ​​​​ത്തി​​​​ന് വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റു. മ​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ അം​​​​ഗ​​​​ര​​​​ക്ഷ​​​​ക​​​​നും വെ​​​​ടി​​​​വ​​​​യ്പി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്.

മു​​​​ഖം​​​​മൂ​​​​ടി ധ​​​​രി​​​​ച്ച അ​​​​ക്ര​​​​മി​​​​ക​​​​ളാ​​​​ണ് കൊ​​​​ല​​​​ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്ത് ​​​​നി​​​​ന്നു സൈ​​​​ല​​​​ൻ​​​​സ​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ച കൈ​​​​ത്തോ​​​​ക്ക് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.


Source link
Exit mobile version