ഇസ്താംബൂളിൽ വെടിവയ്പ്; പലസ്തീനി കൊല്ലപ്പെട്ടു
ഇസ്താംബൂൾ: ഇസ്താംബൂളിൽ വെടിവയ്പിൽ പലസ്തീനി കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വടക്കൻ ഇസ്താംബൂളിലെ കഗിതാനെ ജില്ലയിലെ ദിലാവർ സ്ട്രീറ്റിലായിരുന്നു സംഭവം. കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിന് വെടിവയ്പിൽ ഗുരുതര പരിക്കേറ്റു. മരിച്ചയാളുടെ അംഗരക്ഷകനും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്.
മുഖംമൂടി ധരിച്ച അക്രമികളാണ് കൊലനടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്നു സൈലൻസർ ഘടിപ്പിച്ച കൈത്തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Source link