ഡബ്ലിൻ: അയർലൻഡിൽ സൈനിക ചാപ്ലൈനായ കത്തോലിക്കാ വൈദികന് കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്നു സൂചന നൽകി സൈനികവൃത്തങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച തീരദേശ നഗരമായ ഗാൽവായിലെ റെൻമൊർ സൈനിക ബാരക്കിലുണ്ടായ കത്തിയാക്രമണത്തിൽ ചാപ്ലൈൻ ഫാ.പോൾ മർഫി(50)ക്കാണു കുത്തേറ്റത്. നിരവധി തവണ കുത്തേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈദികനു കുത്തേറ്റ സംഭവം നടുക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഗാൽവ രൂപത ബിഷപ് ഡോ.മൈക്കിൾ ദുയിഗ്നാൻ പറഞ്ഞു. ആക്രമണത്തിൽ പ്രധാനമന്ത്രി സൈമൺ ഹാരിസ് നടുക്കം രേഖപ്പെടുത്തി.
Source link