തി​യ​റി ഹെ​ൻറി ​ രാ​ജി​വ​ച്ചു


പാ​രീ​സ്: ഫ്രാ​ൻ​സി​ന്‍റെ അ​ണ്ട​ർ -21 ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം തി​യ​റി ഹെ​ൻ‌റി ​രാ​ജി​വ​ച്ചു. പാ​രീ​സ് ഒ​ളി​ന്പി​ക്സ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ടേ​റ്റ തോ​ൽ​വി​ക്കു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് രാ​ജി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​യെ​ന്ന് ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. 2025 ജൂ​ണ്‍ വ​രെ​യാ​ണ് ഹെ​ൻറി​യു​മാ​യുള്ള ക​രാ​ർ.

1998ലെ ​ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ൽ അം​ഗ​മാ​യ ഹെ​ൻ‌റി ​ഫ്രാ​ൻ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​നാ​ണ്. ഒ​ളി​ന്പി​ക്സി​ൽ ഹെ​ൻറി​യു​ടെ ടീ​മി​ന്‍റെ പ്ര​ക​ട​നം വ​ലി​യ പ്ര​ശം​സ​ നേടിയിരുന്നു.


Source link
Exit mobile version