ഞങ്ങളുടെ പോരാട്ടം ശരിയാണെന്ന് തെളിഞ്ഞു, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ നന്ദി പറഞ്ഞ് ഡബ്ല്യു സി സി
തിരുവനന്തപുരം : മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഇത് ഞങ്ങൾക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കുമായി നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ പോരാട്ടമാണെന്ന് ഞങ്ങൾ വിശ്വസിച്ചു. ഇന്ന് അത് ശരിയാണെന്ന് തെളിഞ്ഞു. ഈ റിപ്പോർട്ട് പുറത്തെത്തിക്കാൻ ഏറെ ദൂരം സഞ്ചരിച്ചു. ജസ്റ്റിസ് ഹേമയ്ക്കും സംഘത്തിനും നന്ദി എന്ന് ഡബ്ല്യു.സി,സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ശുപാർശകൾ നടപ്പാക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യു.സി.സി വ്യക്തമാക്കി.
2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രൂപീകരിച്ചത്. ഡബ്ല്യു.സി.സിയുടെ നിർദ്ദേശ പ്രകാരം കൂടിയാണ് സിനിമാരംഗത്തെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ വച്ചത്.
ഡബ്ല്യു.സി.സിയുടെ കുറിപ്പ്
ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ, മനോഹരമായ ചന്ദ്രൻ. എന്നാൽ ശാസ്ത്രീയാന്വേഷണത്തില്‍ വെളിപ്പെട്ടത്, താരങ്ങൾക്ക് തിളക്കമില്ലെന്നും ചന്ദ്രന് അത്ര മനോഹാരിതയില്ലെന്നുമാണ്. അതുകൊണ്ടു തന്നെ, ജാഗരൂകരാകുക. നിങ്ങൾ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പ് പോലും പഞ്ചസാര പോലെയാണ് – ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ യാത്രയായിരുന്നു. . സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും, നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ പോരാട്ടമാണെന്ന് ഞങ്ങൾ വിശ്വസിച്ചു.. ഇന്ന് അതിനെ നീതീകരിച്ചാണ് ഞങ്ങൾ നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടു വരിക എന്നത് ഡബ്ല്യൂ.സി.സി എടുത്ത മറ്റൊരു ചുവടാണ്. സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ലിംഗഭേദം സിനിമയിൽ എത്തരത്തിൽ പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് നമുക്കുണ്ടാകുന്നത്. ഈ റിപ്പോർട്ടിന് വേണ്ടി മണിക്കൂറുകൾ മാറ്റി വച്ച ജസ്റ്റിസ് ഹേമ. ശ്രീമതി ശാരദാ, ഡോ. വത്സലകപമാരി എന്നിവർക്ക് നന്ദി പറയുന്നു. മാദ്ധ്യമങ്ങൾക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങൾക്കും വനിതാ സംഘടനകൾക്കും അഭിഭാഷകര്‍ക്കുമെല്ലാം ഡബ്ല്യൂ.സി.സി നന്ദി പറയുന്നു.J ഹേമാ കമ്മീഷൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ വേണ്ടത് ചെയ്യുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നമ്മൾ എല്ലാവരും അത് കേൾക്കേണ്ടതാണ്.
Source link