ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കിയുടെ ക്ഷണപ്രകാരം ഓഗസ്റ്റ് 23-നാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ, ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്. റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകുന്നത്. ജൂലായിയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെ അന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Source link