ദു​ര​ന്ത​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ൾ സന്ദർശിക്കുന്നതിന് ശാസ്ത്രജ്ഞർക്ക് വിലക്കെന്ന് ഉത്തരവ്,​ വിവാദമായതോടെ പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ദു​ര​ന്ത​ബാ​ധി​ത​ ​പ്ര​ദേ​ശ​മാ​യ​ ​മേ​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​പ​ഠ​ന​ത്തി​നും​ ​സ​ന്ദ​ർ​ശ​ന​ത്തി​നും​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വാ​ങ്ങ​ണ​മെ​ന്ന് ​റ​വ​ന്യൂ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി​ങ്കു​ ​ബി​സ്വാ​ളി​ന്റെ​ ​ഉ​ത്ത​ര​വ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിച്ചു. അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശം നൽകിയെന്ന ​വാ​ർ​ത്ത​ ​തെ​റ്റി​ദ്ധാ​ര​ണ​ ​സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ പറഞ്ഞു.​ ​അ​ത്ത​രം​ ​ഒ​രു​ ​ന​യം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നി​ല്ല.​ ​അ​ത്ത​ര​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്തെ​ങ്കി​ലും​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​ഉ​ട​നെ​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യോ​ട് ​നി​ർ​ദ്ദേ​ശി​ച്ച​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​

സം​ഭ​വം​ ​വി​വാ​ദ​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ട്ടു,​​​ ​തു​ട​ർ​ന്ന് ​രാ​ത്രി​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ച്ചു.

സം​സ്ഥാ​ന​ത്തെ​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ചും​ ​ദു​ര​ന്ത​ത്തെ​ ​പ​റ്റി​യു​ള്ള​ ​അ​ഭി​പ്രാ​യം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​ന​ട​ത്ത​രു​തെ​ന്നാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നചത്. ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യു​ടെ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​ആ​രും​ ​പ​ഠ​നം​ ​ന​ട​ത്ത​രു​തെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ടായിരുന്നു.


Source link

Exit mobile version