ജിബു ജേക്കബ്- എബ്രിഡ് ഷൈൻ ചിത്രത്തിൽ നായകനായി ജോമോൻ ജ്യോതിർ; ‘റഫ് ആൻഡ് ടഫ് ഭീകരൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ജിബു ജേക്കബ്- എബ്രിഡ് ഷൈൻ ചിത്രത്തിൽ നായകനായി ജോമോൻ ജ്യോതിർ; ‘റഫ് ആൻഡ് ടഫ് ഭീകരൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
മനോരമ ലേഖിക
Published: August 19 , 2024 03:57 PM IST
1 minute Read
രോമാഞ്ചം, ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ജോമോൻ ജ്യോതിർ നായകനാവുന്നു. സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ രചിച്ച്, സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര്, ‘റഫ് ആൻഡ് ടഫ് ഭീകരൻ’ എന്നാണ്. ജിബു ജേക്കബ്, എബ്രിഡ് ഷൈൻ എന്നിവർ നേതൃത്വം നൽകുന്ന ജെ ആൻഡ് എ സിനിമാ ഹൌസ് എന്ന പ്രൊഡക്ഷൻ ബാനർ നിർമ്മിക്കുന്ന ഈ കോമഡി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോമോൻ ജ്യോതിർ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
1983 എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ പിന്നീടൊരുക്കിയ ചിത്രങ്ങളാണ് ആക്ഷൻ ഹീറോ ബിജു, പൂമരം, ദി കുങ്ഫു മാസ്റ്റർ, മഹാവീര്യർ എന്നിവ. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജിബു ജേക്കബ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ വെള്ളിമൂങ്ങ എന്ന ബിജു മേനോൻ ചിത്രത്തിലൂടെയാണ്. അതിന് ശേഷം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും, മേം ഹൂ മൂസ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
ജിബു ജേക്കബും എബ്രിഡ് ഷൈനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ആൾട്ടർ ഈഗോ ടീമാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല.
English Summary:
Jomon T. John as the lead in Jibu Jacob-Ebrid Shine’s film; ‘Rough and Tough Terrorist’ title poster out
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 4mbeavo365fl514gi8prg2fq5d f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-abridshine
Source link