വയനാട്ടിലേത് ഉള്ളുപൊള്ളിക്കുന്ന വേദന: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഉള്ളുപൊള്ളിക്കുന്ന വേദന കേരളമാകെ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രവലിയ ദുരന്തമുണ്ടായിട്ടില്ല. ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഇത് വേദനിപ്പിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകാപരമാണ്. നമ്മുടെ നാടിന്റെ ഉന്നതമായ സംസ്‌കാരം വെളിവാക്കുമാറ് എല്ലാതരം വ്യത്യാസങ്ങൾക്കും അതീതമായ രക്ഷാദൗത്യമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്- മുഖ്യമന്ത്രി എസ്.എ.പി ഗ്രൗണ്ടിലെ ചടങ്ങിൽ പറഞ്ഞു.


Source link
Exit mobile version