ലിപ്‌ലോക്ക് ചിത്രീകരിച്ചു, നഗ്നദൃശ്യം ഭയന്നു സിനിമ ഉപേക്ഷിച്ചു; ഇന്റിമേറ്റ് സീനുകൾ വച്ചു സംവിധായകൻ ഭീഷണിപ്പെടുത്തി

ലിപ്‌ലോക്ക് ചിത്രീകരിച്ചു, നഗ്നദൃശ്യം ഭയന്നു സിനിമ ഉപേക്ഷിച്ചു; ഇന്റിമേറ്റ് സീനുകൾ വച്ചു സംവിധായകൻ ഭീഷണിപ്പെടുത്തി
ലിപ്‌ലോക്ക് ചിത്രീകരിച്ചു, നഗ്നദൃശ്യം ഭയന്നു സിനിമ ഉപേക്ഷിച്ചു; ഇന്റിമേറ്റ് സീനുകൾ വച്ചു സംവിധായകൻ ഭീഷണിപ്പെടുത്തി
മനോരമ ലേഖിക
Published: August 19 , 2024 05:00 PM IST
1 minute Read
സിനിമയിൽ നിന്നു പിന്മാറിയിട്ടും ചിത്രീകരിച്ച ഇന്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയതായി നടിയുടെ വെളിപ്പെടുത്തൽ. സിനിമയ്ക്കായി ചിത്രീകരിച്ച രംഗങ്ങൾ വച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതായും നടി ആരോപിച്ചു. സർക്കാർ പുറത്തു വിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടിയുടെ വെളിപ്പെടുത്തലുള്ളത്.
സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന ദുരനുഭവം ഹേമ കമ്മിറ്റിക്ക് മുൻപാകെയാണ് നടി വെളിപ്പെടുത്തിയത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ ഇന്റിമേറ്റ് ആയ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ, ആ രംഗങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സംവിധായകൻ തയാറായില്ല. എങ്കിലും, തന്റെ സമ്മതപ്രകാരമെ അത്തരം രംഗങ്ങൾ ചിത്രീകരിക്കൂ എന്ന് സംവിധായകൻ ഉറപ്പു നൽകി.
മൂന്നു മാസങ്ങൾക്കു ശേഷം ചിത്രത്തിൽ നഗ്നതാപ്രദർശനവും ലിപ്‌ലോക്ക് രംഗവും ഉണ്ടെന്നും ശരീരഭാഗങ്ങൾ എക്സ്പോസ് ചെയ്യുന്ന സീനുകൾ ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. തുടർന്ന്, ഒരു ചുംബനരംഗത്തിൽ അഭിനയിക്കാനും ശരീരത്തിന്റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായെന്ന് നടി പറയുന്നു. അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ പറഞ്ഞതോടെ പ്രതിഫലം പോലും വാങ്ങാതെ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.
സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ നടിക്ക് നേരിടേണ്ടി വന്നത് ഭീഷണിയും കടുത്ത മാനസിക സമ്മർദ്ദവുമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ തുടരാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് നടി സംവിധായകന് സന്ദേശം അയച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. കൊച്ചിയിൽ നേരിട്ട് എത്താതെ സിനിമയ്ക്കായി ചിത്രീകരിച്ച ഇന്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തി. ഇക്കാര്യം നിർമാതാവിനെ അറിയിച്ചെങ്കിലും അതു ‘ഡീൽ ചെയ്യാമെന്ന്’ പറഞ്ഞതല്ലാതെ മറ്റു നടപടികൾ ഉണ്ടായില്ലെന്നും നടി മൊഴി നൽകി.
English Summary:
The director will not delete the intimate scenes shot for the film; The actress revealed
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 70bqbmqm78fgn1gm404hrc13a3
Source link