ശരീരഭാരം കൂട്ടലോ കുറയ്ക്കലോ പ്രോസ്തെറ്റിക്സോ അല്ല നല്ല പ്രകടനം; വികാരനിർഭരമായ കുറിപ്പുമായി നിത്യ മേനൻ
ശരീരഭാരം കൂട്ടലോ കുറയ്ക്കലോ പ്രോസ്തെറ്റിക്സോ അല്ല നല്ല പ്രകടനം; വികാരനിർഭരമായ കുറിപ്പുമായി നിത്യ മേനൻ
ശരീരഭാരം കൂട്ടലോ കുറയ്ക്കലോ പ്രോസ്തെറ്റിക്സോ അല്ല നല്ല പ്രകടനം; വികാരനിർഭരമായ കുറിപ്പുമായി നിത്യ മേനൻ
മനോരമ ലേഖിക
Published: August 19 , 2024 12:33 PM IST
1 minute Read
തിരുചിത്രമ്പല’ത്തിൽ ഒപ്പം അഭിനയിച്ച സഹതാരങ്ങൾക്കായി വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി നിത്യ മേനോൻ. തിരുചിത്രമ്പലം റിലീസ് ചെയ്ത് രണ്ടുവർഷം പൂർത്തിയാകുന്ന ദിവസം തന്നെ ഈ പുരസ്‌കാരം തന്നെ തേടിയെത്തിയതിൽ സന്തോഷമുണ്ടെന്ന് നിത്യ മേനോൻ കുറിച്ചു. ‘തിരുചിത്രമ്പല’ത്തിന് കിട്ടുന്ന ഓരോ അംഗീകാരവും അതിൽ ഒപ്പം അഭിനയിച്ച ഭാരതിരാജ, പ്രകാശ് രാജ്, ധനുഷ് എന്നിവർക്ക് കൂടി അവകാശപ്പെട്ടതാണ്. പുരസ്‌കാരം നേടിയപ്പോൾ തന്നെ വിളിച്ച് അനുമോദിച്ചവർക്കും ദൂരെയിരുന്ന് തന്നെ അനുഗ്രഹങ്ങളാൽ പൊതിയുന്നവർക്കും തന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് നിത്യ പറയുന്നു. ഈ സന്തോഷവേളയിൽ തിരുച്ചിത്രമ്പലത്തിലെ സഹതാരങ്ങളെ കാണാൻ കഴിഞ്ഞില്ലെങ്കിലും അവരോടൊപ്പം വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുന്നു എന്ന് നിത്യ മേനോൻ കുറിച്ചു.
“തിരുച്ചിത്രമ്പലത്തിന് ഇന്ന് 2 വയസ്സ്. നമുക്കെല്ലാവർക്കും ഇന്ന് കണ്ടുമുട്ടാൻ കഴിഞ്ഞില്ലെങ്കിലും എന്നെ സംബന്ധിച്ച് ഇന്ന് ഒരു ആഘോഷ ദിവസമാണ്. ഈ സിനിമയിലൂടെ എൻ്റെ ആദ്യത്തെ ദേശീയ അവാർഡ് എന്നെ തേടിയെത്തിയത് കാവ്യാത്മകമായ ഒരു അനുഭവമാണ്. എന്നെ വിളിച്ചവർക്കും, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവർക്കും, വിളിച്ചിട്ട് സംസാരിക്കാൻ പോലും കഴിയാതെ വന്നവർക്കും നന്ദി. ഹൃദയത്തിൽ എന്നോട് വളരെയധികം സ്നേഹമുള്ള ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത, വളരെ അകലെനിന്ന് എന്നെ അനുഗ്രഹിക്കുന്ന, ഞാൻ വിജയിച്ചു കാണണമെന്ന് എപ്പോഴും തീവ്രമായി ആഗ്രഹിക്കുന്ന എല്ലാവരോടും നന്ദി. സ്വയം ജയിച്ചതുപോലെയാണ് നിങ്ങളിൽ പലരും കരുതുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആളുകൾ വ്യക്തിപരമായി എന്നെ ഇത്രയേറെ ചേർത്തുപിടിക്കുന്നത് എന്തൊരു അനുഗ്രഹമാണ്.
ഈ സിനിമയെ അംഗീകരിച്ച് എനിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നൽകിയതിന് 2024 ലെ ദേശീയ അവാർഡുകളുടെ പ്രാദേശിക, കേന്ദ്ര ജൂറിക്ക് നന്ദി അറിയിക്കുന്നു. പുറമേക്ക് ലളിതമായി തോന്നുന്ന പ്രകടനങ്ങൾ പോലും ചെയ്യാൻ അത്ര എളുപ്പമല്ലെന്നും ഇതും ഏറ്റവും മികച്ച കലാസൃഷ്ടിയാണെന്ന് അംഗീകരിച്ചതിനും നന്ദി.
ഒരു നല്ല പ്രകടനം ശരീരഭാരം കുറയ്ക്കലോ വര്ധിപ്പിക്കലോ പ്രോസ്തെറ്റിക്സ് ഉപയോഗിക്കലോ അല്ലെങ്കിൽ ശാരീരികമായി പരിവർത്തനം വരുത്തുകയോ മാത്രമല്ല. അതെല്ലാം ഒരു കലാസൃഷ്ടിയുടെ പൂര്ണതയ്ക്ക് അത്യാവശ്യമാണെങ്കിലും അത് മാത്രമല്ല മികച്ച കലാപ്രകടനം. ഇത് തെളിയിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത് വിജയകരമായി പൂർത്തിയാക്കാൻ നിങ്ങൾ എന്നെ സഹായിച്ചു. തിരുച്ചിത്രമ്പലത്തിന് നമ്മിൽ ആർക്കെങ്കിലും ലഭിക്കുന്ന ഏത് അവാർഡും നമ്മൾ നാലുപേർക്കും തുല്യമായി പങ്കിടും. കാരണം, സിനിമയുടെ മൊത്തത്തിലുള്ള പ്രകടനത്തിന് മുൻനിര അഭിനേതാക്കളായ നിങ്ങളും തുല്യമായി സംഭാവന ചെയ്തിട്ടുണ്ട്. ഭാരതിരാജ സാർ, പ്രകാശ് രാജ് സർ, ധനുഷ് എന്നിവരോടൊപ്പം എന്റെ നാലിലൊന്നു പ്രകടനവും ചേർന്നതാണ് ഈ സിനിമയുടെ വിജയം എന്ന് ഞാൻ കരുതുന്നു. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. എൻ്റെ കഴിവിനെ പ്രചോദിപ്പിച്ചതിന് നന്ദി. സത്യത്തേക്കാൾ കൂടുതൽ കിംവദന്തികൾക്ക് പ്രചാരം കിട്ടുന്ന കാലത്ത് ഇത്രയുമൊക്കെ നേടാൻ പ്രയാസമാണ്. നമ്മൾ ഒന്നിച്ചുള്ള കൂടുതൽ സിനിമകൾക്കായി കാത്തിരിക്കുന്നു.” നിത്യ മേനോൻ കുറിച്ചു.
English Summary:
Nithya Menon, in an emotionally charged note, said good artistic performance is not about gaining or losing weight or using prosthetics.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nithyamenen 42mmlelr3i0rblnev3q4ateemt
Source link