ജെ.എൻ.യുവിന് ശ്രേഷ്ഠ സ്ഥാപന പദവി നൽകണമെന്ന് പി.സന്തോഷ്‌കുമാർ എം.പി

ന്യൂഡൽഹി : ജെ.എൻ.യുവിന് ശ്രേഷ്ഠ സ്ഥാപന പദവി നൽകണമെന്ന് സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് പി.സന്തോഷ്‌കുമാർ എം.പി. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തു നൽകി. ജെ.എൻ.യുവും മറ്റ് ചില സർവകലാശാലകളും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നും, ഇത് മറികടക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഫണ്ട് സ്വരൂപിക്കാൻ ജെ.എൻ.യുവിലെ വസ്‌തുവകകൾ വിൽക്കുകയോ വാടകയ്‌ക്ക് നൽകുകയോ ചെയ്യേണ്ടി വരുമെന്ന സൂചനകൾക്കിടെയാണ് രാജ്യസഭാ എം.പിയുടെ കത്ത്.


Source link
Exit mobile version