തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് ജീവനക്കാരെ കബളിപ്പിക്കുന്നതാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടന്ന സർവീസ് സംഘടനകളുടെ യോഗത്തിൽ അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന ആഹ്വാനത്തെ എതിർക്കേണ്ടതില്ലെന്നും നിർബന്ധം പാടില്ല എന്നതുമായിരുന്നു തീരുമാനം. ഇതിനു വിരുദ്ധമായി സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരിൽ നിന്ന് നിർബന്ധിതമായി ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം പിടിക്കാനാണ് നടപടി. ജീവനക്കാരുടെ അവകാശമാണ് സർക്കാർ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്. വയനാട് പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാർക്കും അവസരം നൽകണം. ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണം.
Source link