KERALAMLATEST NEWS
കാഫിർ പോസ്റ്റ് വിവാദം: വടകരയിൽ യു.ഡി.എഫ് മാർച്ച് ഇന്ന്

@വിശദീകരണങ്ങളുമായി സി.പി.എം അണികളിലേക്ക്
കോഴിക്കോട്: വിവാദ കാഫിർ പോസ്റ്റ് വിഷയത്തിൽ സി.പി.എമ്മും പൊലീസും ഒത്തുകളിക്കുകയാണെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് വടകര എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആർ.എം.പി നേതാവ് കെ. വേണു അടക്കമുള്ളവർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അറിയിച്ചു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പുറമെ കാഫിർ പോസ്റ്റും തിരിഞ്ഞുകുത്തുമ്പോൾ ജില്ലയിലെ പാർട്ടി അണികൾക്കിടയിൽ വിശദീകരണ യോഗങ്ങൾക്കൊരുങ്ങുകയാണ് സി.പി.എം. വടകരയിൽ പൊതുയോഗവും ലക്ഷ്യമിടുന്നുണ്ട്. വിവാദങ്ങളിൽ സംഘടനയെ വലിച്ചിടുന്നതിനെതിരെ ഡി.വൈ.എഫ്.ഐയും രംഗത്തുണ്ട്.
Source link