രാജ്യത്തെ ചരക്കുനീക്ക ചെലവ് ലോകത്തെ ഏറ്റവും ഉയർന്നത്: അൻഷുൽ ഗുപ്ത
കൊച്ചി: രാജ്യത്തെ ചരക്കുനീക്ക ചെലവ് ലോകത്തെ ഏറ്റവും ഉയർന്നതാണെന്നും ഇതു കുറയ്ക്കാൻ കഴിയണമെന്നും റെയിൽ ടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ഉപദേശകനും ഇന്ത്യൻ റെയിൽവെ മുൻ ജനറൽ മാനേജരുമായ അൻഷുൽ ഗുപ്ത. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റെയിൽവെ കൂടുതൽ സാങ്കേതിക സംവിധാനങ്ങളോടെ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. എല്ലാ ഗതാഗത സംവിധാനങ്ങളും ഏകോപിപ്പിച്ചുള്ള മൊബിലിറ്റി ഹബുകളാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎംഎ വൈസ് പ്രസിഡന്റ് അൾജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. ദിലീപ് നാരായണൻ സ്വാഗതവും ഡോ.അനിൽ ജോസഫ് നന്ദിയും പറഞ്ഞു.

Source link