ഐസിസി അണ്ടർ-19 വനിത ലോകകപ്പ് 2025: ഷെഡ്യൂൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. അണ്ടർ-19 വനിത ലോകകപ്പിന്റെ രണ്ടാം പതിപ്പിനു മലേഷ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ പതിപ്പിൽ ഇന്ത്യയാണു ജേതാക്കാളായത്. ആദ്യമായാണ് മലേഷ്യ അണ്ടർ-19 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ടൂർണമെന്റ് ജനുവരി 18-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ഫൈനൽ. 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. നാലുവീതം ടീമുകളെവച്ച് നാലു ഗ്രൂപ്പുകളായി തിരിക്കും. 16 ദിവസം നീളുന്ന ടൂർണമെന്റിൽ ആകെ 41 മത്സരങ്ങളാണുണ്ടാകുക. നാലു വേദികളാണ് ലോകകപ്പിനായി സജ്ജമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യമത്സരംജനുവരി 19-ന് വെസ്റ്റ് ഇൻഡീസിനെതിരേ. ഗ്രൂപ്പ് എ- ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, മലേഷ്യ ഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, അയർലൻഡ്, യുഎസ്എ. ഗ്രൂപ്പ് സി- ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്കയിൽനിന്നുള്ള ക്വാളിഫയർ ടീം, സമോവ. ഗ്രൂപ്പ് ബി – ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഏഷ്യയിൽനിന്നുള്ള ക്വാളിഫയർ ടീം, സ്കോട്ലൻഡ് .
Source link