വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾ അവസരമാക്കി ആഭ്യന്തര ഫണ്ടുകളും ഊഹക്കച്ചവടക്കാരും കനത്ത നിക്ഷേപത്തിന് രംഗത്തിറങ്ങി. സെൻസെക്സ് 730 പോയിന്റും നിഫ്റ്റി സൂചിക 174 പോയിന്റും ഉയർന്നതിനുപിന്നിൽ അമേരിക്കയിലെ പുതിയ സംഭവവികാസങ്ങളാണ്. പണപ്പെരുപ്പം നിയന്ത്രണത്തിലായതും അടുത്തമാസം പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും നിക്ഷേപകരെ ഇന്ത്യൻ വിപണിയിലും സജീവമാക്കി. കരുത്തുകാട്ടി നിക്കീ യുഎസ് ഇൻഡക്സായ എസ് ആൻഡ് പി രണ്ട് ശതമാനം പ്രതിവാര മികവ് കാഴ്ചവച്ചപ്പോൾ ജപ്പാനിൽ നിക്കീ സൂചിക മൂന്നര ശതമാനമുയർന്ന് കൂടുതൽ കരുത്ത് പ്രദർശിപ്പിച്ചതും ഇന്ത്യൻ ഫണ്ടുകളെ കനത്ത നിക്ഷേപത്തിനു പ്രേരിപ്പിച്ചു. അമേരിക്കയിൽ പണപ്പെരുപ്പം മൂന്നു വർഷത്തെ താഴ്ന്ന നിരക്കായ 2.9 ശതമാനത്തിലെത്തി. മൂന്നര വർഷത്തിനിടയിൽ ആദ്യമായാണ് ജൂലൈയിൽ നാണയപ്പെരുപ്പം ഇത്രയേറെ കുറയുന്നത്. പുതിയ സാഹചര്യത്തിൽ ഫെഡറൽ റിസർവ് സെപ്റ്റംബർ യോഗത്തിൽ പലിശ നിരക്കിൽ 50 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിക്കാനിടയുണ്ട്. അടുത്ത യോഗത്തിന് മുമ്പായി ഒരു വിലയിരുത്തൽ കൂടി ഫെഡിൽനിന്നും പുറത്തുവരാം. സ്ഥിതിഗതികൾ ഇത്തരത്തിൽ നീങ്ങിയാൽ 25 ബേസീസ് പോയിന്റ് ഇളവ് ഉറപ്പാണ്. കാര്യങ്ങൾ ഇങ്ങനെയെങ്കിലും അവിടെ ഭവന വായ്പയ്ക്ക് ഡിമാന്റ് മങ്ങുന്നതായാണ് വിവരം. 2011ൽ ഇത്തരം ഒരു സ്ഥിതിവിശേഷത്തെ അവർ അഭിമുഖീകരിച്ചതാണ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലേയ്ക്ക് യുഎസ് സമ്പദ്ഘടനയെ തള്ളിയിട്ടത്. വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ വിൽപനയ്ക്ക് ഉത്സാഹിച്ചു. ഈ മാസം അവർ ഇതിനകം 18,824 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജൂണിൽ 26,565 കോടി രൂപയുടെയും ജൂലൈയിൽ 32,365 കോടി രൂപയുടെയും നിക്ഷേപം നടത്തിയ ശേഷമാണ് ലാഭമെടുപ്പിന് രംഗത്തിറങ്ങിയത്. വിദേശ ഫണ്ടുകൾ ഈ വർഷം മൊത്തം 1.23 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വാങ്ങിയപ്പോൾ പിന്നിട്ട ഏഴര മാസത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2.99 ലക്ഷം കോടി രൂപ ഓഹരിയിൽ നിക്ഷേപിച്ചു. കുതിച്ച് ആഭ്യന്തര നിക്ഷേപം ആഭ്യന്തര നിക്ഷേപം മുന്പ് ഒരിക്കലും ഇല്ലാത്തവിധം കുതിക്കുകയാണ്. വിദേശ ഫണ്ടുകൾ പല ആവർത്തി വിപണിയെ തകർക്കാൻ തന്ത്രങ്ങൾ മെനഞ്ഞങ്കിലും നിയന്ത്രണം നിക്ഷേപകരുടെ കരങ്ങളിൽ സുരക്ഷിതമായി തുടരുന്നു. പിന്നിട്ടവാരത്തിൽ വിദേശ ഫണ്ടുകൾ 9382.95 കോടി രൂപയുടെ ഓഹരികൾ വിറ്റു, എന്നാൽ വാരാന്ത്യ ദിനത്തിൽ അവർ തിരക്കിട്ട് 766.52 കോടിയുടെ വാങ്ങൽ നടത്തി. പിന്നിട്ട രണ്ടാഴ്ച്ചകളിൽ ഇന്ത്യൻ വിപണിയിൽ അതിശക്തമായ നിക്ഷേപമാണ് ആഭ്യന്തര ഫണ്ടുകളിൽനിന്നും പ്രവഹിച്ചത്. കഴിഞ്ഞവാരം 10,560.08 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. രണ്ടാഴ്ച്ചകളിലെ ആഭ്യന്തര നിക്ഷേപം 31,431.09 കോടി രൂപയാണ്. നിഫ്റ്റി 24,364ൽനിന്നും അൽപ്പം തകർച്ചയോടെയാണ് വിപണനം പുനരാരംഭിച്ചത്. ഇതിനിടയിൽ കഴിഞ്ഞവാരം വ്യക്തമാക്കിയ 24,032ലെ ആദ്യ താങ്ങ് നിലനിർത്തി സൂചിക 24,557ലെ പ്രതിരോധം തകർത്ത് 24,567 പോയിന്റ് വരെ ഉയർന്നു. പത്ത് പോയിന്റ് അധിക മുന്നേറ്റം വാങ്ങൽ താത്പര്യം ശക്തമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ, വാരാന്ത്യം അൽപ്പം താഴ്ന്ന് 24,541ലാണ്.
നിഫ്റ്റിക്ക് നിലവിൽ 24,698 ലേയ്ക്കും തുടർന്ന് 24,855 ലേയ്ക്കും ഉയരാനുള്ള കരുത്തുണ്ട്. വിദേശ വിൽപനയും പ്രതികൂല വാർത്തകളും പുറത്തുവന്നാൽ സൂചിക 24,248-23,955 പോയിന്റിലേക്ക് ദുർബലമാവും. ഡെയ്ലി ചാർട്ടിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രന്റ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്. അതേസമയം, എംഎസിഡി ബുള്ളിഷായി മാറി. എന്നാൽ, മറ്റ് പല ഇൻഡിക്കേറ്റുകളും ന്യൂട്ടറൽ റേഞ്ചിൽ നീങ്ങുന്നു. വിപണി അതിന്റെ 20, 50 ദിവസങ്ങളിലെ ശരാശരിക്ക് അകത്താണ് മാസാരംഭം മുതൽ സഞ്ചരിച്ചത്. വാരാന്ത്യത്തിലെ ബുൾ റാലിയിൽ 20 ഡിഎംഎയായ 24,475ന് മുകളിൽ ക്ലോസിംഗിൽ ഇടം പിടിച്ചത് മുന്നേറ്റ സാധ്യതകൾക്ക് ശക്തിപകരാം. ഉണർവോടെ സെൻസെക്സ് ബോംബെ സെൻസെക്സിന് രണ്ടാഴ്ച്ച നീണ്ട സാങ്കേതിക തിരുത്തലിന് ശേഷം ഉണർവ് കൈവരിച്ചു. മുൻവാരത്തിലെ 79,676 പോയിന്റിൽനിന്നും 78,926ലേക്ക് താഴ്ന്നശേഷമുള്ള തിരിച്ചു വരവിൽ 80,518 വരെ മുന്നേറിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ അൽപ്പം തളർന്ന് 80,436ലാണ്. ഈ വാരം സെൻസെക്സ് മുന്നേറാൻ ശ്രമം നടത്തിയാൽ 80,994-81,552ലും പ്രതിരോധമുണ്ട്. ഇത് മറികടക്കാനായാൽ മാസാവസാനം 83,144 വരെ സൂചിക സഞ്ചരിക്കാം. അതേസമയം, ലാഭമെടുപ്പും വിൽപന സമ്മർദവും അനുഭവപ്പെട്ടാൽ 79,402-78,368 വിപണിക്ക് സപ്പോർട്ടുണ്ട്. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 83.95ൽ നിന്നും 84.26ലേക്ക് ഒരവസരത്തിൽ ദുർബലമായെങ്കിലും ശക്തമായ തിരിച്ചുവരവ് കാഴ്ചവച്ച് മുൻവാരം സൂചിപ്പിച്ച 83.60ലെ താങ്ങിന് ഒരു പൈസ വ്യത്യാസത്തിൽ 83.61ൽ ക്ലോസിംഗ് നടന്നു. വാരാവസാനം ഡോളർ സൂചികയ്ക്ക് നേരിട്ട തളർച്ച രൂപയുടെ തിരിച്ചു വരവിന് അവസരമൊരുക്കി. താങ്ങായി സ്വർണം ഡോളറിലെ തളർച്ച ഭയന്ന് നിക്ഷേപകർ സ്വർണത്തെ അഭയം പ്രാപിച്ചു. 2430 ഡോളറിൽനിന്നും 2477 ഡോളർ വരെ വാരമധ്യം ഉയർന്ന അവസരത്തിലെ ലാഭമെടുപ്പിൽ 2450ലേയ്ക്ക് താഴ്ന്ന അവസരത്തിലാണ് ഫണ്ടുകൾ സ്വർണത്തിൽ പിടിമുറുക്കിയത്. ആഗസ്റ്റ് അഞ്ചിന് ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു; വിപണി റിക്കാർഡ് പ്രകടനത്തിനുള്ള തയാറെടുപ്പ് അണിയറയിൽ തുടങ്ങിയവ വിവരം. സ്വർണം 2353 ഡോളറിലെ താങ്ങ് നിലനിർത്തുവോളം 2527 ഡോളർ വരെ ഉയരാമെന്നും വർഷാന്ത്യം വരെയുള്ള ചലനങ്ങൾ വീക്ഷിച്ചാൽ 2566 ഡോളറിലേയ്ക്കും തുടർന്ന് 2666 ഡോളറിലേയ്ക്കും കുതിക്കുമെന്ന കാര്യവും. വെള്ളിയാഴ്ച്ച സ്വർണം 2506 ഡോളറിലാണ്. സ്വർണത്തിന്റെ റിക്കാർഡ് പ്രകടനം വിലയിരുത്തിയാൽ പുതുവർഷം ട്രോയ് ഔൺസിന് 2735 ഡോളറിനെ കൈപ്പിടിയിൽ ഒതുക്കാം.

Source link