താരങ്ങളുടെ വസ്ത്രധാരണയും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അടുത്തിടെയായിരുന്നു മൊട്ടയടിച്ച് ശേഷമുള്ള നട രചന നാരായണൻകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്. തിരുപ്പതിയിൽ വച്ചായിരുന്നു താരം തലമുണ്ഡനം ചെയ്തത്. ഇപ്പോഴിതാ നടി ഹണി റോസിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കാവി നിറത്തിലുള്ള ലോംഗ് ഷർട്ടും, ലൂസ് പാന്റുമാണ് ഹണി റോസ് ധരിച്ചത്. തലമുടി പൊക്കിക്കെട്ടിയിരിക്കുകയാണ്. വെള്ള മുത്തുള്ള ഒരു കമ്മലും ധരിച്ച് മരത്തിനടുത്തുനിന്നാണ് വീഡിയോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഒടുവിൽ നടന്ന് കാറിൽ കയറുന്നതും കാണാം. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
‘ഹണി റോസ് സന്ന്യാസം സ്വീകരിച്ചോ’, ‘മോഡേൺ മുനി കുമാരി’, ‘മനോഹരിയായിരിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹണി റോസിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം ഇരുപതിനായിരത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
View this post on Instagram
A post shared by Honey Rose (@honeyroseinsta)
Source link