ചിങ്ങം പിറന്നു; പ്രതീക്ഷയോടെ കർഷകർ

റബർ വ്യവസായികൾ പ്രതിസന്ധിയിൽ, വിദേശ ഷീറ്റ് ശേഖരിക്കുക ശ്രമകരം. ചിങ്ങം പിറന്നതോടെ നാളികേര മേഖല വിലക്കയറ്റത്തെ ഉറ്റുനോക്കുന്നു. ആഭ്യന്തര വിദേശ കുരുമുളകുകൾ തമ്മിൽ മത്സരം ശക്തം. മധ്യവർത്തികൾ ഏലക്ക വിറ്റുമാറാൻ നീക്കം തുടങ്ങി. വ്യവസായികളുടെ കണ്ണ് വിദേശ റബറിലേയ്ക്ക് തിരിഞ്ഞതിനിടയിൽ ആഭ്യന്തര മാർക്കറ്റ് അൽപം തളർന്നു. കാർഷിക മേഖലയിൽ ചരക്കില്ലാത്തതിനാൽ നിരക്ക് താഴ്ന്ന അവസരത്തിലും മുഖ്യ വിപണികളിൽ ശൂന്യത. 246 രൂപയിൽ വിപണനം പുനരാരംഭിച്ച നാലാം ഗ്രേഡ് 234ലേക്ക് തളർന്നു. അഞ്ചാം ഗ്രേഡ് 230 രൂപയിലും ഒട്ടുപാൽ 145 രൂപയിലും ലാറ്റക്സ് 155 രൂപയിലുമാണ്. റബർ വാങ്ങിക്കൂട്ടി ചൈന രാജ്യാന്തര മാർക്കറ്റിൽനിന്നും കിട്ടാവുന്നത്ര റബർ ചൈനീസ് വ്യവസായികൾ ശേഖരിക്കുന്നതിനാൽ മറ്റ് ഇറക്കുമതി രാജ്യങ്ങൾക്ക് കാര്യമായി ചരക്ക് ലഭിക്കുന്നില്ല. ഇതിനിടയിൽ ബംഗ്ലദേശിലെ പുതിയ സംഭവവികാസങ്ങളെ തുടർന്ന് ആ മാർഗം എത്തിയിരുന്ന ചരക്കു വരവും നിലച്ചത് ഉത്തരേന്ത്യൻ വ്യവസായികളെ പിരിമുറുക്കത്തിലാക്കി. തായ്ലൻഡിൽ ടാപ്പിംഗ് പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ല. ജപ്പാനിലെ ഒസാക്കയിൽ റബർ അവധി വിലകൾ 337 യെന്നിലേയ്ക്ക് കയറി. ഓപ്പറേറ്റർമാർ തിരക്കിട്ടുള്ള ലാഭമെടുപ്പിന് തയാറായില്ല. യെന്നിന്റെ മൂല്യത്തിലെ ചലനങ്ങളും പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡ് ഓയിൽ ഉയരുന്നതും റബർ നേട്ടമാക്കി. റബർ സെപ്റ്റംബർ അവധിക്ക് പിന്നിട്ട മൂന്നാഴ്ച്ചകളിൽ സൂചിപ്പിച്ച 335 റേഞ്ചിലെ പ്രതിരോധം വാരാന്ത്യം തകർന്നത് കണക്കിലെടുത്താൽ 346 യെൻ വരെ ഉയരാം. സെറ്റിൽമെന്റ് അടുത്തമാസം അവസാനമായതിനാൽ വൻ ചാഞ്ചാട്ട സാധ്യത. വിദേശ റബറിലാണ് വ്യവസായികളുടെ കണ്ണെങ്കിലും ലഭ്യത ഉയരാത്തതിനാൽ തിരക്കിട്ട് കച്ചവടങ്ങൾക്ക് പലരും തയാറാകുന്നില്ല. ഉയർന്ന കപ്പൽ കൂലിയും ഇറക്കുമതിയുടെ ആകർഷണം കുറച്ചതായി കന്പനിവക്താക്കൾ. എന്നാൽ, ആവശ്യമായ ചരക്ക് ആഭ്യന്തര മാർക്കറ്റിൽനിന്നും സംഘടിപ്പിക്കുക അതിലും കഠിനം. കടലിനും ചെകുത്താനും ഇടയിൽപ്പെട്ട അവസ്ഥയിലാണ് പല റബർവ്യവസായികളും. നാലാം ഗ്രേഡിന് 224ലെ സപ്പോർട്ട് നിലനിൽക്കുന്നു. ടയർ വ്യവസായികൾ വിപണിയിൽ പിടിമുറുക്കിയാൽ റബർ റിക്കാർഡ് പുതുക്കാം. പ്രതീക്ഷയോടെ നാളികേര കർഷകർ ചിങ്ങം പിറന്നതോടെ നാളികേരോത്പന്ന വിപണിയും കാർഷിക മേഖലയും വിലക്കയറ്റത്തെ ഉറ്റുനോക്കുന്നു. ഇനി മുന്നിലുള്ള ഒരു മാസമാണ് സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വിപണനം ഏറ്റവും കൂടുതൽ നടക്കുക. ഓണ വേളയിലെ ബംബർ വിൽപനയ്ക്കായി തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട കൊപ്രയാട്ട് മില്ലുകാർ കനത്തതോതിൽ എണ്ണ കേരളത്തിൽ വിൽപനയ്ക്ക് സജ്ജമാക്കി കാത്തുനിൽക്കുകയാണ്.
കാലാവസ്ഥ തെളിഞ്ഞതിനിടയിൽ നാളികേര വിളവെടുപ്പിന് കർഷകർ നീക്കം തുടങ്ങി. സംസ്ഥാനത്തെ ചെറുകിട മില്ലുകാർ നാടൻ വെളിച്ചെണ്ണ കൂടുതലായി വിൽപനയ്ക്ക് ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് വെളിച്ചെണ്ണയെ അപേക്ഷിച്ച് നിരക്ക് അൽപം കൂടുതലെങ്കിലും അതിന്റെ തനത് മണം അടുക്കളയുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 16,300 രൂപയിലും കൊപ്ര 10,300 രൂപയിലുമാണ്. കുരുമുളക് വിപണിയിൽ മത്സരം ഉത്തരേന്ത്യൻ വിപണികളിൽ നാടൻ കുരുമുളകുമായി വിദേശ ചരക്ക് ശക്തമായ മത്സരത്തിൽ. വ്യവസായികൾ വില കുറച്ച് വാഗ്ദാനം ചെയ്തിട്ടും ഇറക്കുമതി ചരക്കിന് ഡിമാന്റ് ഉയരുന്നില്ല. എന്നാൽ, ഉയർന്ന അളവിൽ ചരക്ക് അവിടെ സ്റ്റോക്കുള്ളത് അവരെ ചരക്ക് വിറ്റുമാറാൻ പ്രേരിപ്പിക്കുന്നു. ഹൈറേഞ്ച് മുളക് കുറഞ്ഞ അളവിലാണ് വിൽപനയ്ക്ക് ഇറങ്ങുന്നത്. ഇതിനിടയിൽ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് ചെറുകിട കർഷകർ കുറഞ്ഞ അളവിൽ ചരക്ക് വിൽപ്പനയ്ക്ക് നീക്കം നടത്താം. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 8000 ഡോളറിനെ ചുറ്റിപ്പറ്റി നിലകൊള്ളുമ്പോൾ വിയറ്റ്നാം 6750 ഡോളറിനും ഇന്തോനേഷ്യ 7000 ഡോളറിനും ബ്രസീൽ 6500 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. പതുങ്ങി ഏലക്ക സീസൺ അടുക്കുന്നത് മുൻനിർത്തി ഒരു വിഭാഗം മധ്യവർത്തികൾ ഏലക്ക വിറ്റുമാറാൻ ഉത്സാഹിച്ചു. ലേല കേന്ദ്രങ്ങളിൽ വരവ് ഗണ്യമായി ചുരുങ്ങിയെങ്കിലും അതിനനുസൃതമായി വിലയിൽ ഉണർവ് ദൃശ്യമായില്ല. അതേസമയം, ഉത്പാദന കേന്ദ്രങ്ങളിൽ സ്റ്റോക്ക് ചുരുങ്ങുന്ന സാഹചര്യത്തിൽ മാസാവസാനത്തോടെ വില ഉയരാനുള്ള സാധ്യതകൾ തെളിയാം. കയറ്റുമതിക്കാർ നിലവിൽ തിരക്കിട്ടുള്ള ചരക്ക്സംഭരണം നടത്തുന്നില്ലെങ്കിലും മാസത്തിന്റെ രണ്ടാം പകുതിയിൽ അവരും രംഗത്ത് സജീവമാകാനിടയുണ്ട്. വാരാവസാനം ശരാശരി ഇനങ്ങൾ 2200ന് മുകളിൽ പോലും പിടിച്ചു നിൽക്കാൻ ക്ലേശിച്ചു. ആഭരണവിപണികളിൽ സ്വർണ വില പവന് 51,560 രൂപയിൽനിന്നും 53,360ലേയ്ക്ക് ഉയർന്നു.

Source link