ഹൂസ്റ്റൺ: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ ദന്പതികളും മകളും മരിച്ചു. ടെക്സസ് സ്വദേശികളായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണു മരിച്ചത്. മകളെ കോളജിൽ ആക്കാൻ പോകുന്നതിനിടെ ഇവരുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന രണ്ടു പേരും മരണപ്പെട്ടു.
എതിരേ വന്ന കാർ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാവരും സ്ഥലത്തുതന്നെ മരിച്ചു. ഡാളസ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് പഠിക്കാൻ ചേർന്ന മകളെ അവിടേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അരവിന്ദ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഒന്പതാം ക്ലാസിൽ പഠിക്കുന്ന അഡ്രിയാൻ എന്നൊരു മകൻകൂടി ഇവർക്കുണ്ട്.
Source link