KERALAMLATEST NEWS

നാഗവല്ലിയും സണ്ണിഡോക്ടറും രണ്ടാം വരവിലും സൂപ്പർഹിറ്റ്

തിരുവനന്തപുരം: രണ്ടാം വരവിലും പ്രേക്ഷക ഹ‌ൃദയത്തിലേക്ക് ഇടിച്ച് കയറുകയാണ് നാഗവല്ലിയും സണ്ണി ഡോക്ടറും. ക്ളാസിക് ചിത്രമായ മണിച്ചിത്രത്താഴ് ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ വീണ്ടും എത്തിയപ്പോൾ ലഭിക്കുന്നത് അത്യുജ്വല സ്വീകരണം.

1993ലെ ക്രിസ്മസ് ദിനത്തിൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ, അക്കാലത്ത് അത്ര പരിചിതമല്ലാത്ത സെെക്കോ ത്രില്ലർ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളുടെ മത്സരബുദ്ധിയോടെയുള്ള പ്രകടനം കണ്ട ചിത്രം. മനഃശാസ്ത്രജ്ഞനായ ഡോ.സണ്ണിജോസഫായി മോഹൻലാലും മനോരോഗ ബാധിതയായ ഗംഗയായും നാഗവല്ലിയായും ശോഭനയും നകുലനായി സുരേഷ് ഗോപിയുമാണ് തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ചിത്രവുമാണ് ഇത്.

പുതുമയുള്ള കഥാതന്തുവും വ്യത്യസ്തമായ സാക്ഷാത്കാരവും ചിത്രത്തെ വൻ വിജയമാക്കി മാറ്റി. പിന്നീട് കന്നട,​ തമിഴ്,​ തെലുഗു,​ ബംഗാളി,​ ഹിന്ദി ഭാഷകളിലും പുനർനിർമിച്ചു.

ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചില കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നെടുമുടിവേണു,​ തിലകൻ,​ ഇന്നസെന്റ് ,​ കെ.പി.എ.സി ലളിത,​ കുതിരവട്ടം പപ്പു എന്നിവരും ഗാനങ്ങൾ രചിച്ച ബിച്ചുതിരുമലയും സംഗീതസംവിധാനം നിർവഹിച്ച എം.ജി.രാധാകൃഷ്ണനും പശ്ചാത്തല സംഗീതമൊരുക്കിയ ജോൺസണുമൊക്കെ കഥാവശേഷരായി.

1993 ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രമായത് മണിച്ചിത്രത്താഴാണ്. ശോഭന മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിലും ഇതേ അവാർഡുകൾ നിലനിറുത്തി. മികച്ച ചമയത്തിനുള്ള അവാർഡ് പി.എൻ.മണിയും നേടി.

കഥാകൃത്തായ മധുമുട്ടവും സംവിധായകൻ ഫാസിലും മൂന്ന് വർഷത്തോളം ശ്രമപ്പെട്ടിട്ടാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയത്. സിദ്ധിഖ്-ലാൽ,​ പ്രിയർദർശൻ,​ സിബിമലയിൽ എന്നീ സംവിധായകരും സിനിമയുടെ ചിത്രീകരണത്തിൽ സഹകരിച്ചു. സ്വർഗചിത്ര ഫിലിംസിന്റെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്.


Source link

Related Articles

Back to top button