WORLD

‘അവളേക്കാള്‍ കാണാന്‍ സുന്ദരനാണ് ഞാന്‍’; കമലാ ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണം തുടര്‍ന്ന്‌ ട്രംപ്


വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണം തുടര്‍ന്ന് എതിര്‍സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ജെ. ട്രംപ്. ശാരീരിക സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാണ് ട്രംപിന്റെ ഇത്തവണത്തെ അധിക്ഷേപം. കമലയെക്കാള്‍ കാണാന്‍ സുന്ദരനാണ് താനെന്നാണ് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ടൈം മാഗസിനിലെ കമലാ ഹാരിസിന്റെ കവര്‍ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ അധിക്ഷേപം. ‘അവളേക്കാള്‍ കാണാന്‍ സുന്ദരനാണ് ഞാന്‍. ടൈം മാഗസിന്റെ കൈവശം അവളുടെ നല്ല ഒരു ചിത്രം പോലും ഇല്ല. കഴിവുള്ള ഒരു ചിത്രകാരനാണ് അവളെ വരച്ചത്. അവര്‍ അവളുടെ ഒരുപാട് ചിത്രങ്ങളെടുത്തുവെങ്കിലും ഒന്നും ശരിയായില്ല. അതുകൊണ്ടാണ് അവര്‍ക്ക് ചിത്രകാരനെ കൊണ്ടുവരേണ്ടിവന്നത്.’ -ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ദിനപത്രമായ ‘ദി ഹില്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Source link

Related Articles

Back to top button