WORLD
യു.എസിൽ വാഹനാപകടം: ഇന്ത്യൻകുടുംബത്തിലെ മൂന്നംഗങ്ങൾക്ക് ദാരുണാന്ത്യം, ബാക്കിയായത് 14 കാരൻ മകൻ മാത്രം
വാഷിങ്ടണ്‍: യു.എസിലെ ടെക്‌സസിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), ഇവരുടെ മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് മരിച്ചത്. ടെക്‌സസിലെ ലിയാണ്ടറിലെ താമസക്കാരായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ലാംപാസ് കൗണ്ടിക്ക് സമീപമായിരുന്നു അപകടമെന്ന് യു.എസ്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Source link