‘നിള” വൈൻ ഉടൻ വിപണിയിൽ

തിരുവനന്തപുരം: പഴവങ്ങളിൽ നിന്ന് കേരള കാർഷിക സർവകലാശാല നിർമ്മിക്കുന്ന ‘നിള” വൈൻ വൈകാതെ വിപണിയിലെത്തും. ലേബൽ ലൈസൻസ് കൂടി കിട്ടണം. വൈൻ നിർമ്മാണ ലൈസൻസിന് നാല് അപേക്ഷകളാണ് എക്സൈസിന് കിട്ടിയത്. കാർഷിക സർവകലാശാലയ്ക്കാണ് ആദ്യം അനുമതി ലഭിച്ചത്.

പൈനാപ്പിൽ, വാഴപ്പഴം, കശുമാങ്ങ എന്നിവയിൽ നിന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം. സർവകലാശാല വിളയിച്ചതും കർഷകരിൽ നിന്ന് വാങ്ങുന്നതുമായ പഴങ്ങളും ഉപയോഗിക്കും. വിപണിയിലെത്തുമ്പോൾ ലിറ്ററിന് 1000 രൂപയിൽ താഴെയാവും വില. വില്പന നേരിട്ടോ, ബിവറേജസ് കോർപ്പറേഷൻ വഴിയോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് നിലവിൽ വൈൻ നിർമ്മാണ യൂണിറ്റുകളില്ല. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വൈനാണ് സംസ്ഥാനത്തിപ്പോൾ ലഭിക്കുന്നത്.

ചെലവ് അഞ്ച് ലക്ഷം

 യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് വേണ്ടത്- അഞ്ച് ലക്ഷം രൂപ

 കാർഷിക സർവകലാശാ നിർമ്മിച്ച യൂണിറ്റിന്റെ ചെലവ് വെളിപ്പെടുത്തിയില്ല

 ഒരു ബാച്ചിൽ നിർമ്മിക്കുന്ന വൈൻ- 125 ലിറ്റർ

 വേണ്ടിവരുന്ന പഴങ്ങൾ- 250 കിലോ

 വാർഷിക ഫീസ്-50,000 രൂപ

 വൈൻ ബോട്ട്ലിംഗ് ലൈസൻസിന്- 5000

 ലേബൽ രജിസ്ട്രേഷന്- 25,000

 ലൈസൻസ് കാലാവധി- മൂന്ന് വർഷം

‘സീസണിൽ കൂടുതൽ കിട്ടുന്ന പഴവർഗങ്ങൾ പാഴാവാതെ, കർഷകർക്ക് അധിക വരുമാനം കിട്ടാൻ സഹായിക്കും”.

– ഡോ. സജിഗോമസ്, പ്രൊഫ. ആൻഡ് ഹെഡ് , ഡിപ്പാർട്ട്മെന്റ് ഒഫ് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ്


Source link

Exit mobile version