തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷമാണ് ‘ആട്ട’ത്തിലൂടെ മലയാളത്തിന് ഇന്ത്യയലെ ഏറ്രവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. 2011ൽ ആദാമിന്റെ മകൻ അബുവാണ് ഇതിനുമുമ്പ് മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രം. എന്നാൽ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ഈ ചിത്രത്തെ തിരസ്കരിക്കുകയായിരുന്നു.
കെ.ജി. ജോർജ്ജിന്റെ യവനികയ്ക്കു ശേഷം നാടകം എന്ന സങ്കേതത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയാണ് ആട്ടം.
സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ മികച്ച അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളുടെ അവസാന റൗണ്ടിൽ ‘ആട്ടം’ ഇടംപിടിച്ചിരുന്നുവെങ്കിലും വീതംവയ്പ്പിനൊടുവിൽ തഴയപ്പെട്ടുവെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.
Source link