നെടുമ്പാശേരി: മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുകയാണെന്ന് നടി ഉർവശി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അവാർഡ് ലഭിച്ച ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്രിസ്റ്റോ പലവട്ടം വിളിച്ചശേഷമാണ് സമ്മതിച്ചത്. അതിന് ക്രിസ്റ്റോയോട് മാപ്പ് പറയുകയാണ്. വളരെ പ്രയാസപ്പെട്ടാണ് അഭിനയിച്ചതെങ്കിലും അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഉർവശി പറഞ്ഞു.
Source link