പ്രേക്ഷകരെ തടവിലാക്കി ബീന നേടി, മികച്ച നടിക്കുള്ള പുരസ്കാരം

പാലക്കാട്: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അതുല്യ നടി ഉർവ്വശിയോടൊപ്പം തനിക്കു ലഭിച്ച വിവരം ബീന. ആർ ചന്ദ്രൻ അറിയുന്നത് പട്ടാമ്പി, പരതൂർ സി.ഇ.യു.പി.എസിലെ അഞ്ചാം ക്ലാസിലിരുന്നായിരുന്നു. ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീത ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. കുട്ടികൾക്ക് ക്ലാസെടുക്കവേ വാർത്തയറിഞ്ഞ് സഹപ്രവർത്തകർ ഓടിയെത്തി. സന്തോഷം പങ്കിട്ട് പരതൂർ പരതൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് യാത്രതിരിച്ചു. അഭിനയമില്ലാതെ ജീവിതമില്ലെന്ന പറയുന്ന ബീന അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉച്ചയ്ക്ക് രണ്ടോടെ ഞാവൽ മരമെന്ന ഏകാംഗ നാടകം വേദിയിൽ തകർത്താടിയശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി.

” വെറുതേ മോഹിച്ചപ്പോഴും പുരസ്കാരം കിട്ടുമെന്ന് കരുതിയിരുന്നില്ല. ഇത് സർപ്രൈസായി. ഉർവശിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരം. താനും ഉള്ളൊഴുക്ക് കണ്ടിരുന്നു. ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും കടുത്ത മത്സരമാകുമെന്ന്.പറഞ്ഞപ്പോഴും ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. . ” ബീന ആർ ചന്ദ്രൻ പറഞ്ഞു.

പട്ടാമ്പി പരുതൂർ സി.ഇ.യു.പി. സ്കൂളിലെ അദ്ധ്യാപികയും നാടക പ്രവർത്തകയും കൂടിയാണ് ബീന. അഞ്ചുവർഷം മുമ്പ് ഫാസിൽ റസാഖ് സംവിധാനം ചെയ്ത അതിര്, തിറ എന്നീ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ശേഷമാണ് തടവിലേക്കുള്ള ക്ഷണം.

കലാ പാഠശാല, തൃശൂർ നാടക സൗഹൃദം, എന്നിവർക്കൊപ്പം നാടകങ്ങളിൽ സജീവമാണ് ബീന. സുദേവൻ പെരിങ്ങോട് സംവിധാനം ചെയ്ത ക്രൈം നമ്പറിൽ ചെറിയ വേഷം അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ എം.ജി.ശശി,​ പ്രഭാപുരം മണികണ്ഠൻ എന്നിവരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജില്ലാ ലൈബറി കൗൺസിൽ അംഗം പി.ടി രാമചന്ദ്രൻ മാസ്റ്ററുടേയും, പരുതൂർ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ടി.ശാന്തകുമാരി ടീച്ചറുടേയും മകളാണ് ബീന. ഭർത്താവ്: കെ.എം.വിജയകുമാർ, മക്കൾ: നിധിൻ ആനന്ദ്, ജിബിൻ ആനന്ദ്, നന്ദിത ദാസ്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് അതിര് എന്ന ഷോർട്ഫിലിമിലൂടെ മകൾ നന്ദിത ദാസിന് ലഭിച്ചിട്ടുണ്ട്.


Source link

Exit mobile version