WORLD

റഷ്യയിലെ തന്ത്രപ്രധാന പാലം യു​ക്രെ​യ്ൻ സേന തകർത്തു


കീ​വ്: റ​ഷ്യ​ക്കു​ള്ളി​ൽ ക​ട​ന്നു പോ​രാ​ട്ടം തു​ട​രു​ന്ന യു​ക്രെ​യ്ൻ സൈ​നി​ക​ർ കു​ർ​സ്ക് മേ​ഖ​ല​യി​ൽ സെ​യം ന​ദി​ക്കു​ കു​റു​കേ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന പാ​ലം ത​ക​ർ​ത്തു. കു​ർ​സ്കി​ലെ യു​ക്രെ​യ്ൻ സൈ​നി​ക​രെ നേ​രി​ടു​ന്ന റ​ഷ്യ​ൻ സൈ​നി​ക​ർ​ക്ക് സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചി​രു​ന്ന പാ​ല​മാ​ണി​ത്. പാ​ലം ത​ക​ർ​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​യി​ലെ​ത്തി​യി​ട്ടും യു​ക്രെ​യ്ൻ സേ​ന​യെ തു​ര​ത്താ​ൻ റ​ഷ്യ​ക്കാ​യി​ട്ടി​ല്ല. ആ​യി​ര​ത്തോ​ളം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ റ​ഷ്യ​ൻ പ്ര​ദേ​ശം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യെ​ന്നാ​ണ് യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. റ​ഷ്യ​ൻ അ​ധി​കൃ​ത​ർ നേ​ര​ത്തേ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം പേ​രെ മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു​ മാ​റ്റി​യി​രു​ന്നു. അ​തേ​സ​മ​യം റ​ഷ്യ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്നാ​ണ് യു​ക്രെ​യ്ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്. റ​ഷ്യ​യെ സ​മാ​ധാ​ന ച​ർ​ച്ച​യ്ക്കു പ്രേ​രി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് ആ​ക്ര​മ​ണം. റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ൾ വി​ട്ടു​കി​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണി​തെ​ന്നും യു​ക്രെ​യ്ൻ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

വി​ശാ​ല രാ​ജ്യ​മാ​യ റ​ഷ്യ​യി​ൽ യു​ക്രെ​യ്ൻ സേ​ന കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മു​തി​ർ​ന്നേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. മ​റ്റൊ​രു അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ബെ​ൽ​ഗ​രോ​ദി​ലെ അ​ഞ്ചു ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​ഴി​പ്പി​ച്ചു​ മാ​റ്റു​മെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​തി​നി​ടെ, യു​ക്രെ​യ്നു​ള്ളി​ൽ റ​ഷ്യ​ൻ സേ​ന​യും മു​ന്നേ​റ്റം തു​ട​രു​ന്നു​ണ്ട്. ത​ന്ത്ര​പ്ര​ധാ​ന ന​ഗ​ര​മാ​യ പോ​ക്രോ​വി​സ്കി​നു സ​മീ​പ​ത്തേ​ക്ക് റ​ഷ്യ​ൻ സേ​ന നീ​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നി​ട​യി​ലു​ള്ള പ​ല പ്ര​ദേ​ശ​ങ്ങ​ളും റ​ഷ്യ​ൻ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. പോ​ക്രോ​വി​സ്കി​ലെ ജ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​കണ​മെ​ന്ന് യു​ക്രെ​യ്ൻ അ​ധി​കൃ​ത​ർ നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.


Source link

Related Articles

Back to top button