SPORTS

കോ​​ൽ​​ക്ക​​ത്ത ഡെ​​ർ​​ബി ഉ​​പേ​​ക്ഷി​​ച്ചു


കോ​​ൽ​​ക്ക​​ത്ത: 2024 ഡ്യൂ​​റ​​ൻ​​ഡ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ഇ​​ന്നു ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന കോ​​ൽ​​ക്ക​​ത്ത ഡെ​​ർ​​ബി സു​​ര​​ക്ഷാ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ റ​​ദ്ദാ​​ക്കി. ഡ്യൂ​​റ​​ൻ​​ഡ് ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റും ഈ​​സ്റ്റ് ബം​​ഗാ​​ളും ത​​മ്മി​​ൽ ഇ​​ന്നു രാ​​ത്രി ഏ​​ഴി​​നു കോ​​ൽ​​ക്ക​​ത്ത സാ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന പോ​​രാ​​ട്ട​​മാ​​ണ് ഉ​​പേ​​ക്ഷി​​ച്ച​​ത്. ഇ​​തോ​​ടെ ഇ​​രു​​ടീ​​മും ഓ​​രോ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു. പി​​ജി ഡോ​​ക്ട​​ർ ബ​​ലാ​​ൽ​​ക്കാ​​ര​​ത്തി​​നിരയാ​​യി കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത​​യി​​ൽ വ​​ൻ പ്ര​​തി​​ഷേ​​ധം ന​​ട​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഡെ​​ർ​​ബി​​ക്കു​​വേ​​ണ്ടി സു​​ര​​ക്ഷ ഒ​​രു​​ക്കു​​ക അ​​സാ​​ധ്യ​​മാ​​ണെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചി​​രു​​ന്നു.

ഗ്രൂ​​പ്പ് എ​​യി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​നും ഈ​​സ്റ്റ് ബം​​ഗാ​​ളി​​നും ഏ​​ഴു പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്. ഇ​​രു​​ടീ​​മും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ലും പ്ര​​വേ​​ശി​​ച്ചു. ഗ്രൂ​​പ്പ് സി ​​ചാ​​ന്പ്യ​ന്മാ​​രാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നി​​ട്ടു​​ണ്ട്. 21 മു​​ത​​ലാ​​ണ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ.


Source link

Related Articles

Back to top button