ബൈജു ഏഴുപുന്നയുടെ മകൾ വിവാഹിതയായി; മരുമകന് നൽകിയത് ആഡംബര സമ്മാനം, അനുഗ്രഹിക്കാൻ സുരേഷ് ഗോപിയെത്തി
നടനും നിർമാതാവുമായ ബൈജു ഏഴുപുന്നയുടെ മകൾ അനീറ്റ വിവാഹിതയായി. ആർത്തുങ്കൽ പള്ളിയിൽവച്ചായിരുന്നു ചടങ്ങ് നടന്നത്. സ്റ്റെഫാൻ ആണ് അനീറ്റയുടെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും അതിഥിയായി എത്തി. കൂടെ മകൻ മാധവ് സുരേഷുമുണ്ടായിരുന്നു.
മകൾക്കും മരുമകനും ആഡംബര കാറാണ് ബൈജു ഏഴുപുന്ന സമ്മാനമായി നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു അനീറ്റയുടെ വിവാഹ നിഷ്ചയം നടന്നത്. ചടങ്ങിൽ സർപ്രൈസ് അതിഥിയായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരുന്നു. കൂടാതെ രമേശ് പിഷാരടി, ടിനി ടോം, ബാല, ശീലു എബ്രഹാം,ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവരും സിനിമാ മേഖലയിൽ നിന്ന് എത്തിയിരുന്നു.
ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തിരുന്നു. ബൈജുവിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുണ്ടെന്നും സെലിബ്രിറ്റികളായിട്ടല്ല ഇവിടെ എത്തിയതെന്നും ടിനി ടോം പറഞ്ഞിരുന്നു.
Source link