തെന്നലും അവ്യുക്തും ബാലതാരങ്ങൾ; ഫാസിൽ റസാഖ് നവാഗത സംവിധായകൻ
തിരുവനന്തപുരം: ‘പാച്ചുവും അത്ഭുതവിളക്കും” എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യുക്ത് മേനോൻ മികച്ച ബാലനടനായി. ‘ശേഷം മൈക്കിൽ ഫാത്തിമ”യിലൂടെ തെന്നൽ അഭിലാഷ് ബാല നടിയുമായി. ‘തടവ്”ഒരുക്കിയ ഫാസിൽ റസാഖാണ് മികച്ച നവാഗത സംവിധായകൻ.
മറ്റ് പുരസ്കാരങ്ങൾ: കഥാകൃത്ത്-ആദർശ് സുകുമാരൻ (കാതൽ ദി കോർ), തിരക്കഥാകൃത്ത്-രോഹിത് എം.ജി. കൃഷ്ണൻ (ഇരട്ട), ഗാനരചയിതാവ്-ഹരീഷ് മോഹനൻ (ഗാനം: ചെന്താമരപ്പൂവിൻ, ചിത്രം: ചാവേർ), ചിത്ര സംയോജകൻ-സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ), കലാ സംവിധായകൻ- മോഹൻദാസ് (2018 എവരിവൺ ഈസ് എ ഹീറോ), സിങ്ക് സൗണ്ട്-ഷമീർ അഹമ്മദ് (ഓ ബേബി), ശബ്ദരൂപകല്പന-ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്),
വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ (ഓ ബേബി), ഡബിംഗ് ആർട്ടിസ്റ്റ് (ആൺ)-റോഷൻ മാത്യു (ഉള്ളൊഴുക്കിലെ രാജീവ്, വാലാട്ടിയിലെ ടോമി എന്നീ കഥാപാത്രങ്ങൾ), ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)- സുമംഗല (ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗൗരി ടീച്ചർ എന്ന കഥാപാത്രം), നൃത്ത സംവിധാനം- ജിഷ്ണു (സുലൈഖ മൻസിൽ).
വിഷ്വൽ ഇഫക്സ്- ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (2018), സ്ത്രീ വിഭാഗത്തിനുള്ളക്കുള്ള പ്രത്യേക അവാർഡ്-ശാലിനി ഉഷാദേവി (എന്നെന്നും). സുധീർ മിശ്ര ചെയർമാനും സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അളകപ്പൻ എൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സാഹിത്യകാരൻ എൻ.എസ്. മാധവൻ, ആൻ അഗസ്റ്റിൻ, ശ്രീവത്സൻ ജെ. മേനോൻ, മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്കാരങ്ങളുടെ ജേതാക്കളെ തിരഞ്ഞെടുത്തത്. 160 ചിത്രങ്ങളാണ് അവാർഡിനായി സമർപ്പിച്ചത്.
Source link