എന്താണ് ആവണി അവിട്ടം? അനുഷ്ഠാനങ്ങൾ ഇങ്ങനെ

എന്താണ് ആവണി അവിട്ടം? അനുഷ്ഠാനങ്ങൾ ഇങ്ങനെ | Avani Avittam | ജ്യോതിഷം | Astrology | Manorama Online

എന്താണ് ആവണി അവിട്ടം? അനുഷ്ഠാനങ്ങൾ ഇങ്ങനെ

ഡോ. പി.ബി. രാജേഷ്

Published: August 17 , 2024 04:39 PM IST

1 minute Read

Image Credit: CatherineLProd/ Shutterstock

ആവണി അവിട്ടം ‘ഉപക്രമം’ എന്നും അറിയപ്പെടുന്നു, അതായത് വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിനം. ഇത്  ബ്രാഹ്മണ സമൂഹത്തിന്റെ ഒരു പ്രധാന ആചാരമാണ്. ഹിന്ദു കലണ്ടറിലെ ശ്രാവണ പൗർണമിയിൽ ഇത് ആചരിക്കുന്നു. രക്ഷാബന്ധൻ ദിനവുമാണിത്. ഈ വർഷം ആവണി അവിട്ടം 2024  ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ്. ആവണി എന്ന വാക്ക് തമിഴ് മാസത്തെ സൂചിപ്പിക്കുന്നു, 27 നക്ഷത്രങ്ങളിൽ ഒന്നാണ് അവിട്ടം. ഈ ആചാരം പൂർണ സമർപ്പണത്തോടും ഭക്തിയോടും കൂടി ആചരിക്കുന്നു. ആറ് മാസം നീണ്ട യജുർവേദ പാരായണം ഈ ദിവസം തുടങ്ങുന്നു.
ആവണി അവിട്ടത്തിൽ ബ്രാഹ്മണർക്ക് ഒരു പുണ്യനൂൽ നൽകുകയും മൂന്നാം കണ്ണ് തുറക്കുകയും ചെയ്യുന്നുവെന്ന് വിശ്വാസം. ഈ നാളിൽ കഴിഞ്ഞ വർഷത്തെ പാപപരിഹാരത്തിനായി ഒരു വിശുദ്ധ നേർച്ച അഥവാ മഹാസങ്കൽപം എടുക്കുന്നു. ഈ സമയത്ത് പവിത്രമായ മന്ത്രങ്ങൾ ഉരുവിടുന്നു. ബ്രാഹ്മണർ സൂര്യോദയ സമയത്ത് എഴുന്നേറ്റ് പുണ്യസ്നാനം ചെയ്യുന്നു. ആവണി അവിട്ടത്തിൽ ബ്രാഹ്മണർ ‘ജനേയു’ അല്ലെങ്കിൽ ‘യജ്ഞോപവിത്ത്’ എന്ന പുതിയ പുണ്യനൂൽ ധരിക്കുന്നു. ആവണി അവിട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണിത്. ഈ സമയത്ത് വേദമന്ത്രങ്ങൾ ഉരുവിടുന്നു. ഇത് സാധാരണയായി ഒരു നദിയുടെയോ കുളത്തിന്റെയോ തീരത്ത് നടത്തുന്ന ഒരു സമൂഹ ആചരണമാണ്.

പുതിയ നൂൽ അല്ലെങ്കിൽ ജാനേയു ധരിച്ച ശേഷം, ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നതിന് പഴയത് ഉപേക്ഷിക്കുന്നു. പുരാണങ്ങളിൽ, ഈ ദിവസം മഹാവിഷ്ണു അറിവിന്റെ ദൈവമായ ഹയഗ്രീവനായി അവ തരിച്ചതിനാൽ ഈ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മാവിനു വേദങ്ങളെ പുനഃസ്ഥാപിച്ചത് ഹയഗ്രീവൻ ആയിരുന്നു. ഈ ദിവസം ഹയഗ്രീവ ജയന്തിയായും ആഘോഷിക്കുന്നു.

English Summary:
The Sacred Thread Ceremony: Understanding the Significance of Aavani Avittam

b34g3lfns74na25c1e0ns48s7 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-astrology-chingam mo-astrology-avani-avittam 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-rituals


Source link
Exit mobile version