ചിങ്ങം ഒന്നിന് മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടി; ചിത്രം വൈറൽ
ചിങ്ങം ഒന്നിന് മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടി; ചിത്രം വൈറൽ | Mammootty Pisharody
ചിങ്ങം ഒന്നിന് മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടി; ചിത്രം വൈറൽ
മനോരമ ലേഖകൻ
Published: August 17 , 2024 12:35 PM IST
1 minute Read
ജോർജ്, രമേശ് പിഷാരടി, മമ്മൂട്ടി, ആന്റോ ജോസഫ്
ചിങ്ങം ഒന്നിന് നടൻ രമേശ് പിഷാരടി പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. മമ്മൂട്ടിക്കൊപ്പം ആന്റോ ജോസഫ്, ജോർജ് എന്നിവരെയും കാണാം.
‘‘ചിങ്ങം ഒന്ന്. ഏവർക്കും നന്മകൾ നേരുന്നു.’’–രമേശ് പിഷാരടി കുറിച്ചു. വെള്ള ഷർട്ടും മുണ്ടും ധരിച്ചുള്ള മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
‘അമ്മ’ ഓഫിസിലേക്കു പോകുന്ന വഴിക്കു പകർത്തിയ ചിത്രമാണിത്. നടൻ ടിനി ടോമും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകൾ നേർന്നിട്ടുണ്ട്. ‘‘ഐശ്വര്യവുമായി ചിങ്ങം ഒന്ന്, എന്റെ ബിഗ് ബ്രദറിനൊപ്പം.’’–മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനി ടോം കുറിച്ചു.
English Summary:
Fans Can’t Get Enough of THIS Photo From Mammootty’s Chingam 1st
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews mo-entertainment-movie-rameshpisharody mo-entertainment-movie-mammootty 49hsthid2skhq3c097q8sadnuo f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link