ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ഓഗസ്റ്റ് 17, 2024


ജോലികൾ വേഗത്തിൽ പൂർത്തിയാക്കി കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തും. സുഹൃത്തുക്കളുമായി യാത്ര പോകാനിടയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരുമായി ചില ചർച്ചകൾ നടത്താനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം നേടാനുള്ള പല അവസരങ്ങളും ഉണ്ടാകും. മക്കളുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ നേരിടാനിടയുണ്ട്.​​​ചിങ്ങം (മകം, പൂരം, ഉത്രം ¼)​​​സാമൂഹിക പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുകയും ഈ മേഖലയിൽ പ്രശസ്തി നേടുകയും ചെയ്യും. സഹോദരങ്ങളുടെ വിവാഹ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. അയൽക്കാരുമായി തർക്കത്തിന് സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും വളരെയധികം ശ്രദ്ധിക്കണം. ചില പ്രശ്നങ്ങൾ നിയമപരമായി നേരിടേണ്ടി വരും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്.​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)​​​വീടിന്റെ അറ്റകുറ്റപ്പണികൾക്കായി സമയം ചെലവിടാനിടയുണ്ട്. ചില വിഷയങ്ങളിൽ കുടുംബാംഗങ്ങളുമായി ചർച്ച ആവശ്യമായി വരും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിറയും. പൊതുപ്രവർത്തകർക്കും രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ജോലിഭാരം കൂടാനിടയുണ്ട്. കഠിനാദ്ധ്വാനത്തിലൂടെ വൈകുന്നേരത്തോടെ ജോലികളെല്ലാം പൂർത്തിയാക്കാൻ കഴിയും.​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)​​​ബിസിനസ് മെച്ചപ്പെടും. സാമൂഹിക രംഗത്ത് പ്രശസ്തി വർധിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠന രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. സ്വത്ത് തർക്കങ്ങൾ അവസാനിക്കാനിടയുണ്ട്. ഉച്ചയോടെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായേക്കാം. സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. വിവാഹ യോഗ്യരായവർക്ക് മനസ്സിനിണങ്ങിയ ആലോചന ലഭിച്ചേക്കാം.​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)​​​കുടുംബാംഗങ്ങൾ വഴി സന്തോഷമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകും. കുടുംബ ബിസിനസ്സ് മെച്ചപ്പെടുത്താൻ പിതാവിന്റെ ഉപദേശം നിങ്ങൾക്ക് ഗുണകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധാപൂർവം നടത്തുക. ഇല്ലെങ്കിൽ ഇത് ചിലപ്പോൾ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും. ദാമ്പത്യം സന്തോഷകരമായി മുമ്പോട്ട് പോകുകയും പങ്കാളിക്കൊപ്പം സമയം ചെലവിടുകയും ചെയ്യും.​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)​​​സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിച്ചേക്കും. ഇതുമൂലം ദിവസം മുഴുവൻ നിങ്ങൾക്ക് ആഘോഷത്തിന്റെ സമയമായിരിക്കും. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. ഇന്ന് മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം.​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)​​​സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ജോലിഭാരം കൂടാനിടയുണ്ട്. തന്മൂലം കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സാധിച്ചെന്ന് വരില്ല. കുടുംബാംഗങ്ങൾക്കിടയിൽ കലഹം വർധിച്ചേക്കാം. വാഹനമോടിക്കുന്നവർ ഇന്ന് അധിക ജാഗ്രത പുലർത്തണം, കാരണം അപകട സാധ്യത നിലനിൽക്കുന്നു. വൈകുന്നേരം പ്രിയപ്പെട്ടവരോടൊപ്പം രസകരമായി സമയം ചെലവിടും. വിവാഹത്തിന് യോഗ്യരായവർക്ക് നല്ല ആലോചനകൾ വരാനിടയുണ്ട്. പഠന രംഗത്ത് വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ഒരു സുഹൃത്തിന് നിങ്ങളുടെ സഹായം ആവശ്യമായി വരും.​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)​​​മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പൂർത്തിയാക്കാൻ സാധിക്കും. ചില പുതിയ ജോലികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്നിരുന്ന പണം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ സാധിക്കുന്നതാണ്.​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)​​​ബന്ധങ്ങൾ ദൃഢമാകും. ബിസിനസിൽ ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടയുണ്ട്. ഇതുവഴി നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങൾ വഷളാകാനും സാധ്യതയുണ്ട്, ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എന്തെങ്കിലും രോഗങ്ങൾ ഇതിനോടകം അലട്ടുന്നവർ കൃത്യ സമയത്ത് വൈദ്യസഹായം തേടേണ്ടതുണ്ട്. ഇന്ന് മാനസിക പിരിമുറുക്കം വർധിച്ചേക്കാം. പിതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. മുൻകാല ആരോഗ്യ പ്രശ്നങ്ങൾ വഷളാകാനിടയുണ്ട്.​​​​​​


Source link

Related Articles

Back to top button